Blog pala

കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം :മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർ സിപിക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവർത്തനങ്ങൾ സഹിതം മാർ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു.

രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രസംഗം നടത്തി. ഫാ. ജോസ് നെല്ലിക്കതെരുവിൽ, ജോസ് വട്ടുകുളം, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി. എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *