അരുവിത്തുറ: ക്യാമ്പസുകളിലെ യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടപ്പാക്കുന്ന ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിയ്ക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തുടക്കമായി.
കോളേജിലെ എൻ.എസ്സ്.എസ്സ് യൂണിറ്റിയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വോട്ടർ രജിസ്ട്രേഷൻ ബോധവൽക്കരണവും ക്യാമ്പയിനും സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഉദ്ഘാടനം പാലാ ആർ.ഡി. ഓ ഷാഹിനാ രാമകൃഷ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിന് പോസ്റ്റർ കൈമാറി നിർവഹിച്ചു.
ചടങ്ങിൽ വിദ്യാർത്ഥികളിൽ നിന്നുള്ള അപേക്ഷകൾ കാഞ്ഞിരപ്പള്ളി തഹസീൽദാർ യാസിർ ഖാൻ ഏറ്റുവാങ്ങി. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള പരിശീലനത്തിന് മാസ്റ്റർ പരിശീലകനായ ഷാരോൺ, പി. ജോൺ നേതൃത്വം നൽകി.
ചടങ്ങിൽ ഡെപ്യൂട്ടി തഹസീൽദാർമാരായ ബിനോയി സെബാസ്റ്റ്യൻ ആൻസിലി ജോസഫ്, എൻ.എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
കലാലയത്തിലെ അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി 100% പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്കായി രജിസ്ട്രേഷൻ പൂർത്തീകരണസഹായവും ബോധവൽക്കരണ പരിപാടികളും ക്യാമ്പസിൽ നടക്കും.





