mundakkayam

ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

മുണ്ടക്കയം: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ലോകത്തിനു തന്നെ വലിയ ഒരു നഷ്ടമാണ് ഉണ്ടായതെന്നു കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിലയിരുത്തി.

സാഹോ ദര്യവും, മാനവ മൂല്യവും ഉയർത്തി പിടിച്ചുകൊണ്ടു ലോകസമാധാന ത്തിനു വേണ്ടി പ്രയത്നിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ എന്ന് അനുസ്മരണ യോഗത്തിൽ പറഞ്ഞു.

മാർപാപ്പയോടുള്ള ആദരസൂചകമായി ടൗണിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രാർത്ഥനയും അനുസ്മരണ യോഗവും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു.

നൗഷാദ് ഇല്ലിക്കൽ, സെബാസ്ട്യൻ ചുള്ളിത്തറ, ബോബി. കെ. മാത്യു, ബി. ജയചന്ദ്രൻ, കെ. കെ. ജനാർദ്ദനൻ,ബിനോയ്‌ കുറ്റിപറമ്പിൽ, ജോൺസൺ, സാബു മടിക്കാൻഗൽ, ഔസേ പ്പച്ചൻ, കെ. കെ. സുരേഷ് കുമാർ, ജോസിൻ ആനിതോട്ടം, തോമസ് കോശി, ജോമോൻ പാറയിൽ, ഷമീർ വരിക്കാനി, സുരേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *