മുണ്ടക്കയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി. പുലിക്കുന്ന് ഭാഗത്തെ 14, 16, 12 വാർഡുകളുടെ കുടുംബ സംഗമമാണ് പുലിക്കുന്ന് കമ്യൂണിറ്റി ഹാളിൽ നടന്നത്.
ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.ടി സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസിൽ 54-ാമത് റാങ്ക് കരസ്ഥമാക്കിയ സോണറ്റിനെയും മാതാപിതാക്കളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും സേവാദൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സാബു മടിയ്ക്കാങ്കലിനെയും യോഗത്തിൽ ആദരിച്ചു.
ഡി സി സിജനറൽ സെക്രട്ടറിമാരായ അഡ്വ. ജോമോൻ ഐക്കര,പ്രകാശ് പുളിക്കൻ, പ്രൊഫ റോണി. കെ. ബേബി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.എസ്. രാജു, ബെന്നി ചേറ്റുകുഴി , ബോബി കെ. മാത്യു, ജെസി ആൻ്റണി, ടോമി താമരശ്ശേരി, ലിജോ ജോസഫ്, രാജൻ കെ.കെ.,അനൂപ്, കെ.കെ ദിവാകരൻ, സോമൻ പുലി മത്തേരിൽ അരവിന്ദാക്ഷൻ ലീല ലക്ഷമണൻ എന്നിവർ പ്രസംഗിച്ചു.