kottayam

ബി ജെ പി റീത്ത് സമരം നടത്തി

കോട്ടയം : സഞ്ചാര യോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന സദനം സ്കൂൾ – സദനം ജംഗ്ഷൻ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് BJP പനച്ചിക്കാട് ഏരിയ കമ്മറ്റി പ്രതിക്ഷേധ റീത്ത് സമരം നടത്തി.bjp കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ യോഗം ഉത്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും,അതിന് ഉദാഹരണം ആണ് സദനം സ്കൂൾ റോഡ് എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് സ്ഥലം എം എൽഎ ഈ വഴികൾ കാണുന്നത് എന്നും,റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ കഴിയാത്തത് സ്ഥലം എം എൽ എയുടെയും പഞ്ചായത്ത് ഭരണസമിതിയുടേയും കഴിവേടിനെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ റോഡുകൾ ഉപയോഗിക്കുന്ന ഓട്ടോ തൊഴിലാക്കികൾക്കും ,ഇരുചക്ര വാഹനങ്ങൾ ,കാർ എന്നിവയുടെ ഉടമകൾക്കും ഭീമമായ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത് എന്നും കുട്ടികൾ ഉൾപ്പടെ നിരവധി ആളുകൾ ആശ്രയിക്കുന്ന സദനം സ്കൂൾ റോഡ് ഉടനെ സഞ്ചാരയോഗ്യം ആക്കണം എന്നും,അതുവരെ ബിജെപി ശക്തമായ സമരപരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പനച്ചിക്കാട് ഏരിയ പ്രസിഡണ്ട് ജയൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്,ലാൽ കൃഷ്ണ,ജില്ലാ ട്രഷർ ലിജി വിജയകുമാർ,പനച്ചിക്കാട് മണ്ഡലം കൺവീനർ ഉണ്ണി വടവാതൂർ ഒബിസി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ബിനു പുള്ളുവേലി,റിനു എ മണി സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയകുമാർ,മനേഷ് ,ഷീബ ജയകുമാർ, അനിൽ കണക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *