general

KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു

കല്ലറ : കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു.

പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ ശ്രീ ടോമി തയ്യിൽ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ക്ലാരറ്റ്, ലേഡി അഡ്വൈസർ ഓമൽ സ്റ്റീഫൻ, സെക്രട്ടറി അഞ്ജലി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ജോസ്റ്റൻ കരിശേരിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *