kuravilangad

ചങ്ങാതി വിദ്യാരംഭം അതുല്യം: മോൻസ് ജോസഫ് എം.എൽ.എ

കുറവിലങ്ങാട് : ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരള സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ചങ്ങാതി സാക്ഷരത പരിപാടി ലോകത്തിന് മാതൃകയാണെന്നും പരസ്പരം കബിളിപ്പിക്കപ്പെടാതിരിക്കാനും സംസ്കാരങ്ങൾ പങ്കുവെയ്ക്കാനും ഈ പദ്ധതിയ്ക്ക് കഴിയുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

പരസ്പരം ആഴത്തിൽ അറിയുവാൻ ഈ പഠന പദ്ധതി വലിയ സംഭാവന നൽകുമെന്നും എം.എൽഎ പറഞ്ഞു. കേരള സർക്കാർ സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയുടെ ഗുണഭോക്താക്കളെ ആദ്യാക്ഷരം കുറിക്കുന്ന ചങ്ങാതി വിദ്യാരംഭം കുറവിലങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു.

പഠിതാക്കളെയും ഗുരുഭൂതരെയും ചെണ്ടമേളത്തോടെയാണ് പഞ്ചായത്ത് ഹാളിലേക്ക് ആനയിച്ചത്. മോൻസ് ജോസഫ് എംഎൽഎ അക്ഷര ദീപം തെളിച്ച് വിദ്യാരംഭത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് അഷ്റഫ് ആൽവിൻ എന്ന പഠിതാവിന് പൂക്കൾ കൈമാറി ഹസ്തദാനം ചെയ്ത് ‘അ’ എന്ന ആദ്യ ക്ഷരം അരിയിൽ എഴുതിച്ചു.

56 അതിഥി തൊഴിലാളികളെ വിവിധ മേഖലകളിൽ നിന്നുള്ള 56 വിദഗ്ധരാണ് ആദ്യാക്ഷരം കുറിപ്പിച്ചത്. മലയാള ഭാഷയിൽ നിത്യേന ഉപയോഗിക്കുന്ന 56 അക്ഷരങ്ങളെ പ്രതിനിധീകരിച്ചാണ് 56 ആളുകൾക്ക് വിദ്യാരംഭം കുറിച്ചത് ജിലാനി എംഡി യും ഭാര്യ അസ്ഘരിഖാനും രണ്ടു വയസുള്ള അവരുടെ കുട്ടി അഷ്റിനും ഒത്താണ് വിദ്യാരംഭത്തിന് എത്തിയത്.

ചടങ്ങിനെത്തിയ മറ്റൊരു കുടുംബമായിരുന്നു അഷ്റഫ് ആലിനും ഭീമോളാ അഷ്റഫും. ചെണ്ടമേളത്തോടെയുള്ള സ്വീകരണവും കുരുത്തോല അലങ്കാരവും അരിയിൽ ആദ്യാക്ഷരം കുറിച്ചതും വിശിഷ്ട വ്യക്തികൾ പൂക്കൾ നൽകി ഹസ്തദാനം ചെയ്തതും ഏവർക്കും കൌതുകകരമായിരുന്നു.

തൊഴിലന്വേഷകരായി എത്തിരിയിരിക്കുന്ന ഒരു ജനവിഭാഗത്തെ സാക്ഷരരാക്കുന്നതിന് പരമ്പരാഗത രീതിയിൽ വിദ്യാരംഭം കുറിച്ചത്. ലോക ചരിത്രത്തിൽ ആദ്യമായാണ് എന്ന് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.

വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റെസി സജീവ്, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ അബ്ദുൾ കരിം എംപി, എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയപ്രഭ, എൻസിസി ക്യാപ്റ്റൻ ഡോ.സതീഷ് തോമസ്, നാഷൺൽ സർവ്വീസ് സ്കീം ഓഫീസർ റെനീഷ് തോമസ്, സനോജ് മിറ്റത്താനി, ബേബിച്ചൻ തൈയ്യിൽ, ബീന തമ്പി, മെമ്പർമാരായ വിനു കുര്യൻ, ജോയിസ് അലക്സ്, ലതിക സാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എംഎം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ, യു.ഡി. മത്തായി, സക്ഷരത മിഷൻ ജില്ല അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സിംല ആർ, പ്രേരക് മാരായ ഷീല കെ.എസ്. ഉഷ എസ്.കുമാർ. ലത എം.എം. ഓമന സുധൻ, എൽസി സ്റ്റീഫൻ, എന്നിവർ പ്രസംഗിച്ചു.

ജില്ല മിഷനിൽനിന്നുള്ള താര തോമസ്, ബോബി എബ്രാഹം, കെ എൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പം സാക്ഷരത സമിതി അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയേഴ്സ്, പഞ്ചായത്ത് ജീവനക്കാർ, തുല്യത പഠിതാക്കൾ, മാദ്ധ്യമ പ്രവർത്തകർ, കെട്ടിട ഉടമകൾ, തൊഴിൽ ഉടമകൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *