kottayam

യുഡിഎഫ് പാലാ നിയോജ മണ്ഡലത്തിൽ നാളെ നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചു

കോട്ടയം : കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ജനങ്ങൾക്ക് നന്ദി പറയുന്നതിനു വേണ്ടി യുഡിഎഫ് പാലാ നിയോജക മണ്ഡലത്തിൽ നാളെ (14/06/24 ) നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ Read More…

general

പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം: മാണി സി കാപ്പൻ

കുവൈറ്റ് ദുരന്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവതരമായി പരിഗണിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ. പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യവും, സുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണം. ദുരന്തത്തിന് ഇരയായവർക്ക് കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പുറമേ പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

kottayam

കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുരിയന് കോട്ടയത്ത് സ്വീകരണം നൽകും

കോട്ടയം :കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്ന അഡ്വ ജോർജ് കുരിയന് ഊഷ്മള സ്വീകരണം ഒരുക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മറ്റി. 15/06/2024 (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് കോട്ടയം കെ പി എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ,എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

thidanad

തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

തിടനാട് കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. WCT: തൈ ഒന്നിനു Rs: 55/ രൂപ പ്രകാരം ലഭിക്കുന്നതാണ്. തൈകൾ ആവശ്യം ഉളളവർ നാളെ തന്നെ (14/06/2024) കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

erattupetta

കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ കണ്‍സഷന്‍ പാളി, കുട്ടികള്‍ ദുരിതത്തില്‍; ഡിപ്പോ ഉപരോധിക്കുമെന്ന് രക്ഷിതാക്കള്‍

കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്‍സഷന്‍ നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്‍. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാത് ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ വാദം. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നല്കിയിട്ടില്ലെന്ന് Read More…

aruvithura

പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം

അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്‌ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് Read More…

general

Career Webinar- ദിശ2k24 സംഘടിപ്പിച്ചു

2024-25 അദ്ധ്യായന വർഷം മുതൽ കേരള സർവകലാശാലയിൽ ആരംഭിക്കുന്ന U.G (FYUGP) കോഴ്സുകളെക്കുറിച്ച് (നാലു വർഷ ഡിഗ്രി കോഴസുകളെ പറ്റി ) രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും അവബോധം നൽകുന്നതിനു വേണ്ടി കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ഒരു Career Webinar – ദിശ2k24 സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ വെബിനാർ MG യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സാബു തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബി.സി.എം കോളേജ് പ്രിൻസിപ്പാൾ Read More…

kozhuvanal

ജൂൺ 14 ലോക രക്ത ദായക ദിനം; മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട് ജീവരക്തത്തിന്റെ കാവല്‍ക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിബു തെക്കേമറ്റം

ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ജീവരക്തത്തിന്റെ കാവല്‍ക്കാരനായ പാലായുടെ സ്വന്തം ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേഷികമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അപകടങ്ങളില്‍പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്ന ബന്ധുജനങ്ങള്‍ക്കോ, സുഹൃത്തുകള്‍ക്കോ, അയല്‍വാസികള്‍ക്കോ ജീവന്‍ നിലനിര്‍ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ കോട്ടയം ജില്ലയിലെ പല ആശുപത്രികളിലും ഇന്ന് ആ അവസ്ഥയില്ല. കോളേജ്തലം മുതല്‍ സാമുദായിക തലത്തില്‍വരെ ഇന്ന് രക്തം Read More…

obituary

മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (കുഞ്ഞേട്ടൻ) നിര്യാതനായി

പാലാ: മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (88) (കുഞ്ഞേട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) 2:30 ന് വീട്ടിൽ ആരംഭിച്ച് പാലാ ളാലം പഴയപള്ളിയിൽ. ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം. മക്കൾ: ഷീബ ജോർജ്കുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ് , ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ.

general

ഒരുമയുടെ സ്കൂട്ടർ വിതരണോദ്‌ഘാടനം ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു

ഒരുമ ചാരിറ്റബിൾ സൊസൈറ്റി, NGO കോൺഫെഡറേഷൻന്റെ നേതൃത്വത്തിൽ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശക്തികരണത്തിനായി നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 07 സ്കൂട്ടറുകൾ വിതരണം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉൽഘാടനം നിർവഹിച്ചു.ഒരുമയുടെ പ്രസിഡന്റ്‌ കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.