Entertainment

അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഹരിശങ്കർ, സിതാര കൃഷ് ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ജോക്കർ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. മാജിക്‌ ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് Read More…

Entertainment

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവിലിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40 നും മധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഒക്‌ടോബർ എട്ടിനകം വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്ലോഡ് ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0471 2733139, 2733602.

Entertainment

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകൡലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. Read More…

Entertainment

പോയ കാല സൗഹൃദത്തിന്റെ സസ്‌പെന്‍സുമായി ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

പലപ്പോഴും കോളേജ് ക്യാമ്പസുകള്‍ നമ്മോടു പറയുന്നത് നഷ്ട പ്രണയത്തിന്റെ കഥകളാണ്. ഈ നഷ്ട പ്രണയം ജീവിതത്തിന്റെ മറ്റൊരു സമയത്ത് നമ്മെ ഏവരെയും ഏറെ ദുഖിപ്പിക്കാറുണ്ട്. ഇത്തരമൊരു കഥയാണ് പൂഞ്ഞാര്‍ സ്വദേശികളായ മനുവും രാഹുലും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ത്രീ തിംഗ്‌സ് അറ്റ് നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്. ഒരു രാത്രിയില്‍ സംഭവിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്. മനു ശങ്കര്‍ പാതാമ്പുഴയുടെ തിരക്കഥയില്‍ മനു ജോസഫ് ആന്റണി ആണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ Read More…

Entertainment

ലോർഡ്‌സ് പ്രോഡക്ഷന്റെ ബാനറിൽ നിഖിൽ പ്രദീപ്‌ സംവിധാനം ചെയുന്ന ഷോർട് ഫിലിം “വന്യം” റിലീസിനൊരുങ്ങുന്നു

ലോർഡ്‌സ് പ്രോഡക്ഷന്റെ ബാനറിൽ നിഖിൽ പ്രദീപ്‌ സംവിധാനം ചെയുന്ന “വന്യം” എന്ന ഷോർട്ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ആയി. ബിഹൈൻഡ് വുഡ്‌സ് ഐസ് യൂട്യൂബ് ചാനലിൽ കൂടി ഷോർട്ഫിലിമിന്റെ റിലീസ് ഉടൻ ഉണ്ടാകും. ആന്റണി ലിക്സൺ ആണ് കഥ എഴുതിയിരിക്കുന്നത്. എഡിറ്റിങ് സുഹൈൽ ബക്കറും,സംഗീത സംവിധാനം സനൂപ് ലൂയിസുമാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് S K D ഡിസൈൻ ഫാക്ടറി ആണ്.