vakakkad

മാർച്ച് 22: ലോക ജലദിനം; സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക

വാകക്കാട് : ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും Read More…

vakakkad

മികവിൽ മികച്ച നേട്ടവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (SCERT) നടത്തുന്ന മികവ് എന്ന പ്രോഗ്രാമിലേക്ക് കോട്ടയം ജില്ലയിൽ നിന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. എസ് സി ഇ ആർ ടി ചുമതലപ്പെടുത്തിയ വിദഗ്ധസംഘം വിദ്യാലയം സന്ദർശിക്കുകയും സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. നവീനരീതികളിലുള്ളതും നൂതനാശയങ്ങളുള്ളതും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുമായി സ്കൂളിൽ നടപ്പിലാക്കിയ വിവിധ Read More…