vakakkad

വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിൽ ശിശുദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും

വാകക്കാട്: കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കൂടി സംഘടിപ്പിക്കുന്ന ശിശുദിനം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു.

അധ്യാപകർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുരുന്നു മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ് ശിശുദിന ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എവ് ലിൻ പ്രമോദ് ശിശുദിന സന്ദേശത്തിൽ പറഞ്ഞു.

സ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നല്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ലഹരിക്ക് അടിമപ്പെടുന്ന കുട്ടികൾ വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണെന്നും ലഹരി വിമുക്ത ഭാവിക്കായി വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾക്കതീതരായി തീരണമെന്നും ശിശുദിനത്തിൽ ഉദ്ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *