teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് റീ ക്വട്ടേഷൻ ക്ഷണിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. നാളിതുവരെ കാര്യമായ മഴ പെയ്തിട്ടില്ല. 13 വാർഡ് ഉള്ളതിൽ 10 വാർഡുകളിൽ ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടന്നു വരുന്നു. ജലനിധി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സുകളിൽ ക്രമാതീതമായി വെള്ളം കുറഞ്ഞു വരികയാണ്. ജലനിധി പദ്ധതി പ്രകാരം മറ്റു വാർഡുകളിൽ പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണികൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ വേനൽക്കാലത്തു കരുതലായി സൂക്ഷിച്ചിരുന്ന സംഭരണികളിലെ കുടിവെള്ളം വളരെ നേരത്തെ തന്നെ തീർന്നിരുന്നു. ഗ്രാമപഞ്ചായത്തിലെ അഞ്ച്, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് റീ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ് എന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്(സെക്രട്ടറി തീക്കോയി ഗ്രാമ പഞ്ചായത്ത് )

teekoy

തീക്കോയിലെ ജനപക്ഷം യൂണിയൻ ഒന്നാകെ കെ ടി യു സി (എം)ലേക്ക്

തീക്കോയി പഞ്ചായത്തിലെ ജനപക്ഷം യൂണിയൻ പ്രവർത്തകർ ഒന്നാകെ രാജിവെച്ച് ശ്രീ.സണ്ണി അബ്രാഹം മണ്ണാറാത്ത്,സജി ജോസഫ് വടക്കേൽ,ബിനോയി ജോസഫ് ഇലവുങ്കൽ,ലൈജു തോമസ് ദേവികുളത്ത് എന്നിവരുടെ നേതൃത്വത്തിൽ കെ ടി യു സി(എം)ൽ ചേർന്നു. മുപ്പതോളം ആളുകളാണ് കേരള കോൺഗ്രസ് (എം)ൽ പുതിയതായി അംഗത്വം എടുത്തത്. മണ്ഡലം പ്രസിഡന്റ് ശ്രീ പി.എം സെബാസ്റ്റ്യൻ പുല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കിൻഫ്ര വീഡിയോ പാർക്ക് ചെയർമാൻ ശ്രീ. ജോർജുകുട്ടി ആഗസ്തി, Read More…

teekoy

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു

തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു. സോൺ രക്ഷാധികാരി റവ. ഡോ. തോമസ് മേനാച്ചേരി ഉത്ഘാടനം ചെയ്തു. ഫാ. തോമസ് കിഴക്കേൽ, ഫാ. മാത്യു കാടൻകാവിൽ, സിസ്റ്റർ റ്റെസി ജോസ്, ജോയി മടികാങ്കൽ ,സിബി കണിയാപടി, ഇമ്മാനുവേൽ വീടൻ, ജെയ്‌സി മാത്യു, ജെയ്‌സമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

teekoy

കർഷക താല്പര്യം സംരക്ഷിക്കാൻ ആന്റോ ആന്റണി വിജയിക്കണം: ജോയ് എബ്രഹാം എക്സ്. എംപി

തീക്കോയി: നമ്മുടെ നാട്ടിലെ കർഷക ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആന്റോ ആന്റണി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി.ആന്റോ ആന്റണിയുടെ തീക്കോയി പഞ്ചായത്തിലെ പര്യടനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വില സ്ഥിരത ഉറപ്പുവരുത്താനും സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. കെ സി ജെയിംസ്,അഡ്വ. ജോമോൻ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം – വിരമരുന്ന് വിതരണം ചെയ്തു. ക്ഷീരകർഷകരായ 60 ഓളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിനോയ് ജോസഫ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പി വി സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്ററിന്റെ 24 ടാങ്കുകൾ എസ് റ്റി വിഭാഗങ്ങൾക്കും 22ടാങ്കുകൾഎസ് സി വിഭാഗങ്ങൾക്കുമാണ് നൽകിയത്. വിതരണോത്ഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു. മെമ്പർമാരായ മോഹനൻ കുട്ടപ്പൻ , മാളു ബി മുരുകൻ , വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം എന്നിവർ പങ്കെടുത്തു.

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തയ്യൽ പരിശീലനം ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

തീക്കോയി : മാലിന്യ മുക്തം നവകേരളം എന്ന സന്ദേശം ഉയർത്തികൊണ്ട് കോട്ടയം ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്രയുടെ ക്യാപ്റ്റനും മാലിന്യ മുക്തം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീശങ്കർ റ്റി പി മുഖ്യ പ്രഭാഷണം നടത്തി. കിലയുടെയും ശുചിത്വ മിഷന്റെയും കോർഡിനേറ്റർമാരായ രാജേന്ദ്ര Read More…