teekoy

തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്

തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആശ്വാസ് 2026 എന്ന പേരിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ 3,ജൂലൈ9,ജൂലൈ 23,ഓഗസ്റ് 6,ഓഗസ്റ് 18 തീയതികളിൽ രാവിലെ 11 മുതൽ 4 വരെ ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുക. വായ്പ, ചിട്ടി കുടിശികക്കാർക്ക് നിയമാനുസൃത ഇളവുകളോടെ അവരുടെ വായ്പകൾ അടച്ചു തീർക്കാൻ അവസരമുണ്ട്. കുടിശികക്കാർ അദാലത്തിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് Read More…

teekoy

സ്വാശ്രയ സംഘം തീക്കോയി സോൺ വാർഷികം നടത്തി

തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തി. സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പള്ളിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോമി കുറ്റിയാനിയിൽ ആമുഖപ്രഭാഷണം നടത്തി.സോൺ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തീക്കോയി ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോർജ് വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി. Read More…

teekoy

സർവ്വം സജി ആവേശമുയർത്തി അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ തീക്കോയി മണ്ഡലത്തിലെ പര്യടനം

തീക്കോയി: കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ ഇടതുപക്ഷത്തിനെതിരെ ജനം വിധിഎഴുതുമെന്ന് എ. ഐ. സി സി സെക്രട്ടറി മാത്യു ആന്റണി. പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേച്ചാലിലിന്റെ തീക്കോയി പഞ്ചായത്ത്‌ തല പര്യടനം വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ ദുർഭരണം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു. ഈ കിരാത ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. തീക്കോയി പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള Read More…

teekoy

തീക്കോയിലും പൂഞ്ഞാർ തെക്കേക്കരയിലും അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ മണ്ഡലപര്യടനം നാളെ

തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ മൂലേച്ചാലിൽ നാളെ തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ വെള്ളി രാവിലെ 8 മണിക്ക് തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് പര്യടനം ആരംഭിക്കും.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പര്യടനം വൈകിട്ട് 7 മണിക്ക് പൂഞ്ഞർ ടൗണിൽ സമാപിക്കും.

teekoy

തീക്കോയിൽ യു. ഡി. എഫ് പ്രവർത്തകയോഗം ഇന്ന്

തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ എം. ജെ (സജി ജോസഫ് മൂലേച്ചാലിലിന്റെ) തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീക്കോയി മണ്ഡലം തല യു. ഡി. എഫ്. പ്രവർത്തക യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 5.00 PM ന് തീക്കോയി ഇന്ദിരാഭവനിൽ ചേരുന്ന പ്രവർത്തകയോഗത്തിൽ യു. ഡി. എഫ്. ജില്ലാ ബ്ലോക്ക്‌ നേതാക്കൾ പങ്കെടുക്കും.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു

തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയുധനിക സജ്ജീകരണങ്ങളോടു കൂടിയ ഫിൽറ്റർ ചെയ്ത ശുദ്ധമായ തണുത്ത വെള്ളം രണ്ടു രൂപയ്ക്ക് ലഭിക്കുന്ന വാട്ടർ ATM ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപം എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, വാർഡ് മെമ്പർമാരായ സജി ചോക്കാട്ട്, ജിലുസജി, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ. സോളി സണ്ണി ഓമന ഗോപാലൻ, പരിക്കോച്ച്, എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ Read More…

teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിൽ ഇടതു ദുർഭരണത്തിനു താക്കീതായി യു. ഡി എഫ് മാർച്ചും ധർണ്ണയും

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും രാഷ്ട്രീയ പകപോക്കലിനും എതിരെ യു. ഡി. എഫ്. പ്രതിക്ഷേധ മാർച്ചും ധർണ്ണയും

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും രാഷ്ട്രീയ പകപോക്കലിനും എതിരെയും പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനങ്ങൾ ആട്ടിമറിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും യു. ഡി. എഫ്. സമരത്തിലേയ്ക്ക്. സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുകയാണെന്ന് യു. ഡി. എഫ് നേതാക്കൾ പറഞ്ഞു.കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും Read More…

teekoy

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി Read More…

teekoy

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ Read More…