തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Month: January 2025
നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം
ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്. നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ Read More…
കലൂർ സ്റ്റേഡിയത്തിലെ അപകടം; നൃത്തപരിപാടിയുടെ മുഖ്യ സംഘാടകർ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതകൾക്ക് എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേറ്റുകൾ Read More…
വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് നിര്യാതയായി
പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം പാടില്ലെന്നത് അനാചാരം; മാറ്റം അനിവാര്യം- സച്ചിദാനന്ദ സ്വാമി
ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുദേവൻ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ജാതി മത വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചതായി സ്വാമിസച്ചിദാനന്ദ പറഞ്ഞു. ഇപ്പോൾ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാർക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും Read More…
നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും’: വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രം
യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ Read More…
കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി
കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്‍ടപ്പെടുകയില്ലായിരുന്നു. ഡിസംബർ 20 നാണ് സാബു തോമസ് ജീവനൊടുക്കിയ്. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയിരിക്കുന്നത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് Read More…
ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്തെ ഡോക്കിങ് പരീക്ഷണത്തിനായുള്ള സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാത്രി 10 മണിക്കാണ് സ്പെയ്ഡെക്സ് (SpaDeX – Space Docking Experiment) ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ Read More…
മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
പൂഞ്ഞാർ: മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ : മൻമോഹൻ സിംഗിന്റെ വേർപാടിൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം, പൂഞ്ഞാർ ടൗണിൽ ചേർന്നു. യോഗത്തിൽ, 10 വർഷം ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിംഗ് നടപ്പാക്കിയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വിവരവകാശ നിയമം, കർഷർക്ക് ഉണ്ടായിരുന്ന,70000 കോടിയുടെ കാർഷിക കടം എഴുതി തള്ളൽ, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത Read More…
യെമൻ പൗരൻ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്. “സേവ് നിമിഷ” കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു ലഭിച്ചില്ല എന്നതും, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന്റ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്ദുല്ല അൽ സുവാദിക്ക് ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതാണ് തടസത്തിന് രണ്ടു കാരണങ്ങളായി മാറിയത്. ആദ്യ Read More…