കാർഷിക മേഖലയെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റ് കർഷകരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണ് : ജി. ലിജിൻലാൽ

Estimated read time 0 min read

കോട്ടയം : കാർഷിക മേഖലയെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റ് റബർ കർഷകരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണെന്ന് ബി.ജെ. പി കോട്ടയം ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ ആരോപിച്ചു. കോട്ടയത്തോടും റബർ കർഷകരോടുമുള്ള അവഗണനയുടെ നേർ സാക്ഷ്യ പത്രമാണ് ഈ ബജറ്റ്.

ഈ ബജറ്റോടെ ഭരണമുന്നണിയിലെ കേരള കോൺഗ്രസ് എമ്മിൻ്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. റബ്ബർ കർഷകർക്കോ കാർഷിക മേഖലയ്ക്കോ ആശ്വാസം നൽകുന്ന പദ്ധതികളൊന്നും തന്നെ ബജറ്റില്ല.

റബർ കർഷകരെ സഹായിക്കാത്ത ഇടതു സർക്കാരിനെ തള്ളി പറയാൻ ഇനിയെങ്കിലും കേരള കോൺഗ്രസ് തയാറാകണം. കർഷകരുടെ കണ്ണീരിന് വില കൽപ്പിക്കാത്ത ഇടതുമുന്നണി സർക്കാർ പ്രതീക്ഷകളിൽ കനൽ കോരിയിട്ടിരിക്കുകയാണ്.

കോട്ടയത്തിൻ്റെ വികസന സങ്കൽപ്പങ്ങളെ പാടെ അവഗണിച്ചിരിക്കുകയാണ് ബജറ്റിൽ. ശബരിമല വിമാനത്താവളത്തിന് നാമമാത്ര തുകയാണ് വകയിരുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസിറ്റിയായ കുറവിലങ്ങാട് സയൻസ് സിറ്റിയുടെ തുടർ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. പത്തുവർഷമായിട്ടും പദ്ധതി പൂർത്തിയാക്കാനായിട്ടില്ല.

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം പോലും ലഭ്യമാക്കിയിട്ടില്ല. കടുത്തുരുത്തി ബൈപാസ് ഇനിയും സ്വപ്നമായി തുടരുമെന്നതാണ് ബജറ്റ് നൽകുന്ന സന്ദേശം.

You May Also Like

More From Author

+ There are no comments

Add yours