കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം Read More…
kidangoor
കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനവും, മാർഗരേഖ പ്രകാശനവും, അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണവും നടത്തപെട്ടു
കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ 2024-25 പ്രവർത്തനവർഷം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫൻ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ഷാരു സോജൻ കൊല്ലറേട്ട് അധ്യക്ഷത വഹിച്ച യോഗത്തിന് യൂണിറ്റ് ചാപ്ലയിൻ ഫാ. ജോസ് നെടുങ്ങാട്ട് ആമുഖ സന്ദേശം നൽകുകയും, അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ അനുഗ്രഹ പ്രഭാഷണം നൽകുകയും, അതിരൂപത ജോയിൻ സെക്രട്ടറി ബെറ്റി പുന്നവേലിൽ, കിടങ്ങൂർ ഫൊറോന പ്രസിഡന്റ് അലക്സ് ബെന്നി കുഴിക്കാട്ടിൽ എന്നിവർ ആശംസ അറിയിച്ചു Read More…