moonilavu

മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾ അൽഫോൻസാ സന്നിധിയിൽ

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ എത്തി മികച്ച വിജയത്തിന് നന്ദി പ്രകാശിപ്പിക്കുകയും പുതിയ സ്കൂളിലെ തങ്ങളുടെ പഠനപ്രവർത്തനങ്ങൾ വിജയകരമാകുന്നതിന് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. 1932-33 കാലഘട്ടത്തിൽ അൽഫോൻസാമ്മ അധ്യാപികയായിരുന്ന വാകക്കാട് സ്കൂളിനോട് ചേർന്ന് അൽഫോൻസാമ്മ പഠിപ്പിച്ചിരുന്ന ക്ലാസ് മുറിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചിരിക്കുന്ന അൽഫോൻസാ കളരിയിലാണ് കുട്ടികൾ പ്രാർത്ഥനാപൂർവ്വം എത്തിയത്. വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും Read More…

moonilavu

ത​ണ്ണീ​ർപന്ത​ലൊ​രു​ക്കി കുടുംബശ്രീ സിഡിഎസ്

മൂ​ന്നി​ല​വ്: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ​പ​ന്ത​ലൊ​രു​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ലീ​നാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ജാ​മോ​ൾ, മെം​ബ​ർ നി​ഷ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന റെ​നോ​ൾ​ഡ്, ഇ​ത്ത​മ്മ മാ​ത്യു, ചാ​ർ​ളി ഐ​സ​ക്, ലി​ൻ​സി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നി​ല​വ് ടൗ​ണി​ൽ ഈ​സ്റ്റ് ബാ​ങ്കി​ന് സ​മീ​പ​മാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

moonilavu

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രിൻറർ വിതരണവും നടത്തി

മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ മൂന്നിലവ് സെൻറ് പോൾസ് HSS ൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ളാസും പ്രിൻ്റർ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ്സ് ലൂസി സെബാസ്റ്യൻ, മനേഷ് കല്ലറയ്ക്കൽ, റ്റിറ്റോ റ്റി. തെക്കേൽ, പ്രിൻസ് അലക്സ്, തുടങ്ങിയവർ ആശംസകൾ Read More…

moonilavu

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രിൻറർ വിതരണവും

മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ മൂന്നിലവ് സെൻറ് പോൾസ് HSS ൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ളാസും പ്രിൻറർ വിതരണവും നടത്തപ്പെടും. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു നിർവ്വഹിക്കും. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തും.സ്കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ്സ് ലൂസി സെബാസ്റ്യൻ, മനേഷ് കല്ലറയ്ക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ Read More…

moonilavu

മൂന്നിലവ് സെന്റ്. പോൾസ് സ്കൂളിൽ വാർഷികാഘോഷം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷപരിപാടികൾ 2026 ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം ശ്രീ.മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷേർളി രാജു സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സ്റ്റാൻലി Read More…

moonilavu

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പ്

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യേഗത്തിൽ മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സ്റ്റാൻലി മാണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ബിന്ദു സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ . Read More…

moonilavu

രാമപുരം ഉപജില്ല ഹൈസ്കൂൾ വിഭാഗം ഐടി ക്വിസിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ മാത്യു ഡി ബോബിക്ക് ഒന്നാം സ്ഥാനം

മൂന്നിലവ്: അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന വിവര വിനിമയ സാങ്കേതിക വിദ്യാ രംഗത്തെ മാറ്റങ്ങൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനായി നടത്തപ്പെടുന്ന ഐ.ടി ക്വിസിൽ രാമപുരം ഉപജില്ലാ തലം ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ മാത്യു ഡി ബോബി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൈറ്റ് സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യത്തിൻ്റെ അടിസ്ഥാന ത്തിലായിരുന്നു ക്വിസ് നടത്തപ്പെട്ടത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മാത്യു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025-28 ബാച്ചിൻ്റെ ലീഡർ Read More…

moonilavu

BJP ശില്പശാല നടത്തി

മൂന്നിലവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ : സജി എസ് തെക്കേൽ ഉദ്ഘാടനം ചെയ്തു. ഒരു ഭരണ മാറ്റത്തിന് കാതോർക്കുന്ന മൂന്നിലവിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ BJP യെ നെഞ്ചോട് ചേർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിസാൻ സമ്മാൻ നിധി പോലുള്ള ജനോപകാരപ്രദമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന BJP യെ ഭരണമേൽപ്പിക്കാൻ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങളും മാനസികമായി തയ്യാറെടുത്തു Read More…

moonilavu

മൂന്നിലവ് സെന്റ്.പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും ദിനപ്പത്ര വിതരണോദ്ഘാടനവും നടത്തി

മൂന്നിലവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സ്കൂൾ NSS യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ വലിയകുമാരമംഗലം സെൻ്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും ദീപിക ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ.വർഗ്ഗീസ് അബ്രാഹം (അമിത ഐ കെയർ ഹോസ്പിറ്റൽ Read More…

moonilavu

മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു. ഭിന്നശേഷി നിയമനങ്ങളുടെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 20 ബുധനാഴ്ച പ്രതിഷേധദിനമായി ആചരിക്കുകയാണ്. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃതത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും കളക്ട്രേറ്റിലേയ്ക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.