മൂന്നിലവ് :മൂന്നിലവിലെ കടപുഴയാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം ശൂരനാട് നോർത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പതാരത്ത് കിഴക്കേതിൽ ഹാറൂണിൻ്റെ മകൻ ആണ് ഹാരിസ് ഹാറൂൺ (21) മൂന്നിലവിലെ കടപുഴയാറ്റിൽ മുങ്ങിമരിച്ചത്.
ഇലവീഴാപ്പൂഞ്ചിറ സന്ദർശിച്ചു മടങ്ങുംവഴി ഇന്നലെ ഉച്ചയ്ക്കു 12നു മൂന്നിലവ് ഭാഗത്തുള്ള കടപുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണു ഹാറൂൺ വെള്ളത്തിൽ മുങ്ങിപ്പോയത്.
ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളജ് രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ്. വിദ്യാർഥികളായ 7 പേരാണു സംഘത്തിലുണ്ടായിരുന്നത്. 3 പേരാണു കയത്തിൽ കുളിക്കാനിറങ്ങിയത്. ഹാറൂൺ മുങ്ങിത്താഴ്ന്നു.
ഒപ്പമുണ്ടായിരുന്നവർ ഹാറൂണിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു പുറത്തെടുത്തത്. മാതാവ്: ഹസീന. സഹോദരി: ഹനാൻ.