പാലാ : പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.
Month: April 2026
കാഞ്ഞമല കുടുംബയോഗം, ഇരുപത്തിഒന്നാമത് വാർഷിക പൊതുയോഗം നാളെ
പാലാ: കാഞ്ഞമല കുടുംബയോഗത്തിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷ പരിപാടികൾ നാളെ നടക്കും. നാളെ മെയ് 2 ശനിയാഴ്ച രാവിലെ 9.30 ന് ഇടുക്കി പാറത്തോട് സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ പാറത്തോട് വൈസ്മെൻസ് ഹൗസിൽ കുടുംബസംഗമം നടക്കും.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടി.




