sports

ഐപിഎല്‍ കിരീടം നിലനിര്‍ത്തി ബെംഗളൂരു, ഫൈനലില്‍ ജിറ്റിയെ 5 വിക്കറ്റിന് തകര്‍ത്ത് കിരീടനേട്ടം

ബെംഗളൂരു: ഐപിഎല്‍ 2026 കിരീടം ബെംഗളൂരുവിന് സ്വന്തം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബെംഗളൂരു കിരീടം നിലനിര്‍ത്തുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 156 റണ്‍സെന്ന വിജയലക്ഷ്യം ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന സൂപ്പര്‍താരം വിരാട് കോലിയുടെ ബാറ്റിംഗാണ് ഒരിക്കല്‍കൂടെ ബെംഗളൂരുവിന് കരുത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 155 ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ റാസിക് സലാം, ഈരണ്ട് വിക്കറ്റുവീതം നേടിയ ഭുവനേശ്വര്‍ കുമാര്‍, ഹെയ്‌സല്‍വുഡ് എന്നിവരുടെ ബൗളിംഗ് മികവിലാണ് ഗുജറാത്തിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

മൂന്നാം ഓവറില്‍ തന്നെ നായകന്‍ ഗില്ലിനെ നഷ്ടപ്പെട്ട ഗുജറാത്തിനെ മാന്യമായ സ്‌കോറിലെത്തിച്ചത് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ അര്‍ധസെഞ്ചുറിയാണ്. 37 പന്തില്‍ 50 റണ്‍സ് നേടിയ സുന്ദര്‍ പുറത്താകാതെ നിന്നു.

156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിന് വെങ്കിടേഷന് ഐയ്യറും വിരാട് കോലിയും ചേര്‍ന്ന് സ്‌ഫോടനാത്മക തുടക്കം നല്‍കി. 4.3 ഓവറില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ബെംഗളൂരുവിന്റെ വിജയം അനായാസമാക്കി.

Leave a Reply

Your email address will not be published. Required fields are marked *