general

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പ്രാർത്ഥനയിൽ അഭയം കണ്ടെത്തണം: ഡോ. സാബു ഡി മാത്യു

പൂവരണി: ജീവിതത്തിൽ വിവിധങ്ങളായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പ്രാർത്ഥനയിൽ അഭയം കണ്ടെത്തണമെന്നും കുട്ടികളെ പ്രാർത്ഥനയിൽ അഭയം കണ്ടെത്താൻ പഠിപ്പിക്കണമെന്നും പാലാ സെൻറ് തോമസ് കോളേജ് മലയാളം വിഭാഗം മുൻ തലവൻ ഡോ. സാബു ഡി മാത്യു പറഞ്ഞു.

പൂവരണി സേക്രട്ട് ഹാർട്ട് സൺഡേ സ്കൂളിലെ മാതാപിതാക്കളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *