general

എസ്.ഐ.ആറിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കുന്ന ശക്തികൾക്കെതിരെ ബി.ജെ.പി പ്രതിഷേധ ജനസഭ

പുതുപ്പള്ളി: എസ്.ഐ.ആറിന്റെ പേരിൽ രാജ്യത്ത് അരാജകത്വവും അക്രമവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന അരാഷ്ട്രീയ ശക്തികൾക്കെതിരെ ബി.ജെ.പി പുതുപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. പുതുപ്പള്ളി കവലയിൽ നടന്ന ജനസഭ ബി.ജെ.പി കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സനൽ കുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് വർഗീസ് സ്വാഗതം ആശംസിച്ചു.

ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം ശ്രീ. പി. സുനിൽ കുമാർ, മേഖല സെക്രട്ടറി ശ്രീ. രവീന്ദ്രനാഥ് വകത്താനം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. കെ.ആർ. പ്രദീപ്, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീ. ടിന്റു മനോജ്, കിസ്സൻ മോർച്ച സ്റ്റേറ്റ് കൗൺസിൽ അംഗം ശ്രീ വർഗ്ഗീസ് ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി രാജിമോൾ, ശ്രീമതി പ്രിയകുമാരി, മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. പി.ആർ. ശിവരാജൻ എന്നിവർ സംസാരിച്ചു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽ തെറ്റിദ്ധാരണയും ആശങ്കയും സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ശക്തമാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. സജിമോൻ കെ.സി. നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും ബി.ജെ.പി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധ ജനസഭയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *