Pala News

സംസ്ഥാനതല ശാസ്ത്രമേള: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് മികവ്

പാലാ: എറണാകുളത്ത് വച്ചുനടന്ന സംസ്ഥാനതല ശാസ്ത്ര, ഗണിതശാസ്ത്ര , ഐ ടി മേളകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഗണിതശാസ്ത്രം യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ കെ വി ജോസഫ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം ലോഹത്തകിടിൽ കൊത്തുപണി ഇനത്തിൽ അമൽ ബിജു, ഹൈസ്കൂൾ വിഭാഗം വോളിബോൾ നെറ്റ് നിർമ്മാണത്തിൽ ശരണ്യ എം, ഹൈസ്കൂൾ വിഭാഗം സയൻസ് പ്രോജക്ടിൽ ജൂബി അഗസ്റ്റിൻ, ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ് എന്നിവർ എ ഗ്രേഡിനും അർഹരായി.

മികച്ച വിജയം നേടിയെടുത്ത അധ്യാപകരെയും കുട്ടികളെയും മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി , പി ടി എ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.