ramapuram

രാമപുരം കോളേജിൽ ഫാ. പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും നവംബർ 12-ന്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ്, ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫാ. പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും 2026 നവംബർ 12-ന് രാവിലെ 10:30 ന് നടത്തപ്പെടും.

രാമപുരം ഇടവകാംഗമായിരുന്ന ഫാ. പീറ്റർ കോതമ്പനാനിയിൽ (വളവനാട്ട്) പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികവിദ്യാർത്ഥിയായി ചേർന്നു. അവിടെ വൈദികപരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1906 ഡിസംബർ 31-ന് മാക്കിയിൽ മാർ മത്തായി മെത്രാനിൽനിന്ന് പട്ടം സ്വീകരിച്ച് വൈദികനായി.

കൊച്ചി കേന്ദ്രമാക്കിയുള്ള വിവിധ ദേവാലയങ്ങളിലും ചെങ്ങനാശേരി രൂപതയിലും അദ്ദേഹം വൈദികശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. പുരാതനവും പ്രസിദ്ധവും നാനാജാതി മതസ്ഥരുടെ ആശ്രയകേന്ദ്രവുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള അർത്തുങ്കൽ പള്ളിയിൽ പതിനെട്ടുവർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അദ്ദേഹം ഏറെ പ്രയത്നിച്ചു.

പാവപ്പെട്ടവരോടുള്ള അഗാധമായ സ്നേഹവും കരുണയും അദ്ദേഹത്തെ വലിയൊരു ദാനശീലനും ജനകീയനുമായ വൈദികനാക്കി മാറ്റി. നിർധനരോടുള്ള കരുതലും സേവനസന്നദ്ധതയും അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തി. 1955 മെയ് 19 ന് -ൽ ഫാ. പീറ്റർ കോതമ്പനാനിയിൽ നിര്യാതനായി. അദ്ദേഹം രാമപുരം പള്ളിയ്ക്ക് സംഭാവന ചെയ്ത സ്ഥലത്താണ് മാർ ആഗസ്തീനോസ് കോളേജും, ബോയ്‌സ് ഹോസ്റ്റലും ഇന്ന് സ്ഥിതി ചെയ്യുന്നത്.

കേരളത്തിന്റെ ചരിത്രവും പൈതൃകവും പുരോഗതിയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മെഗാ ക്വിസിന്റെ വിഷയം ‘കേരളം വഴിത്തിരിവുകളിൽ’ (Kerala Crossroads) എന്നതാണ്.
മെഗാ ക്വിസ് മത്സരത്തിൽ ഒന്നും,രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ സമ്മാനം ലഭിക്കും.

ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇലക്ട്രോ ടെക് ഫെസ്റ്റിൽ ‘ഇലക്ട്രോവേഴ്സ്’ (Electroverse) എന്ന പേരിൽ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകളുടെ പ്രദർശനവും റീൽസ് കോമ്പറ്റീഷൻ,മൊബൈൽ ഫോട്ടോഗ്രഫി മത്സരങ്ങളും നടത്തടപ്പെടും.

OCD സഭാംഗമായ ഫാ. പീറ്റർ കോതമ്പനാനിയിൽ ജൂനിയർ, സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ബേസ് ബോൾ ഇനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാമപുരം സെന്റ്‌ അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ റെന്നി കോതമ്പനാനിയിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. നിർവഹിക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.തോമസ് പുളിക്കൽ ക്വിസ് മാസ്റ്റർ ആയിരിക്കും. Mob:9995650550

Leave a Reply

Your email address will not be published. Required fields are marked *