വാണിജ്യ സിലിണ്ടർ വിലവർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും. നാല് മാസം കൊണ്ട് ഇരട്ടി തുകയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രവർത്തനച്ചിലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണവില കൂട്ടാൻ ഹോട്ടലുകാർ നിർബന്ധിതരാകും. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന Read More…
Month: June 2026
INTUC പൂഞ്ഞാർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലി നടത്തി
പൂഞ്ഞാർ : INTUC, പൂഞ്ഞാർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, മെയ് ദിന റാലി, വൻ തൊഴിലാളി പങ്കാളിത്തത്തോടെ നടത്തി. തുടർന്ന്, പഞ്ചായത്ത് ഹാളിൽ നടത്തിയ സമ്മേളനത്തിൽ അഡ്വ. V J ജോസ് അധ്യക്ഷത വഹിച്ചു. പൂഞ്ഞാറിലെ യുഡിഫ് സ്ഥാനാർഥി അഡ്വ. M J സെബാസ്റ്റ്യൻ (സജി ജോസഫ് ) യോഗം ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല ടീച്ചർ, ജോർജ് ജേക്കബ്,റോജി Read More…
3 കാർ അപകടങ്ങളിലായി 3 പേർക്ക് പരുക്ക്
പാലാ: വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 ) പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ ( 36) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം. രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചു മറ്റൊരു അപകടത്തിൽ ചിറക്കടവ് സ്വദേശിനി Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ 29 -ആം തീയതി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബുധനാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 11 കെ വി ലൈൻ തകരാറിലായി. അഞ്ച്മല ട്രാൻസ്ഫോർമർ വൻമരം ഒടിഞ്ഞുവീണ് നിലത്ത് കിടക്കുകയാണ്. ഇവിടെ സപ്ലൈ ആകാൻ ദിവസങ്ങൾ വേണ്ടി വരും. മൂന്നിലവ് ഫീഡറിന് കീഴിലുള്ള മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു. 11kv ഉൾപ്പെടെ 25 ഓളം പോസ്റ്റുകൾ ഒടിയുകയും മരങ്ങൾ വീണു കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിന് ഈ സ്ഥലങ്ങളിൽ സപ്ലൈ ഓഫ് ചെയ്തിട്ടുണ്ട്. കൂടാതെ Read More…
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
പാലാ : പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.
കാഞ്ഞമല കുടുംബയോഗം, ഇരുപത്തിഒന്നാമത് വാർഷിക പൊതുയോഗം നാളെ
പാലാ: കാഞ്ഞമല കുടുംബയോഗത്തിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷ പരിപാടികൾ നാളെ നടക്കും. നാളെ മെയ് 2 ശനിയാഴ്ച രാവിലെ 9.30 ന് ഇടുക്കി പാറത്തോട് സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ പാറത്തോട് വൈസ്മെൻസ് ഹൗസിൽ കുടുംബസംഗമം നടക്കും.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടി.







