മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.
Year: 2026
ഓക്സിജനിലെ 26-ാം വാര്‍ഷിക ആഘോഷം; 18-ാം ദിവസത്തെ നറുക്കെടുപ്പില്‍ തിരുവല്ല സ്വദേശിനി സി.എസ്. ഷെറിന് ഇന്‍ഡെക്ഷന്‍ കുക്കര്‍ സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പ് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന 18-ാം ദിവസത്തെ നറുക്കെടുപ്പില്‍ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചന്തപറമ്പില്‍ സി.എസ്. ഷെറിന് ഇന്‍ഡക്ഷന്‍ കുക്കര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവല്ല മുത്തൂരിലെ ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച ഷെറിന്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ഹെഡ് ഓഫീസ് ഷോറൂമില്‍ ലാപ്ടോപ്പ് വാങ്ങാന്‍ എത്തിയ Read More…
സുപ്രീം കോടതിവിധി ഉടൻ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം എന്ന സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ പുതിയ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു . തെരുവുനായ അക്രമം മൂലം നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും , പേവിഷബാധ ഏറ്റ് മരണം സംഭവിക്കുകയും ചെയ്യുന്നത് കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും ഒഴിവാക്കണമെന്നും സജി ആവശ്യപ്പെട്ടു. തെരുവുനായ നിർമ്മാർജനവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം Read More…
അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി
തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്കരിക്കണമെന്ന അപേക്ഷകള്‍ തള്ളി. രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് നിരത്തിയാണ് സ്വമേധയാ എടുത്ത കേസിലെ സുപ്രീംകോടതിയുടെ വിധി. കേസില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നല്കി. അതിലൊന്നാണ് എബിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ Read More…
യു.ഡി എഫ് സർക്കാർ അധികാരം ഏറ്റെടുത്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി
കുന്നോന്നി: കേരളത്തിൽ ഒരു പതിറ്റാണ്ടിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി കമ്പനി ജംഗ്ഷനിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി. പരിപാടികൾക്ക് ഡി.സി സി മെംബർ ജോർജ്ജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡൻ്റ് ജോജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി ജോസ് ഇഉം തുരുത്തിയിൽ റ്റോമി വാളി പ്ളാക്കൽ ഷാജി പുളിക്ക ക്കുന്നേൽ ജിമ്മി ജോസഫ് ജോർജ് കുന്നേൽ മധു പൂതക്കുഴി ഷിബു ആയലി ക്കുന്നേൽ Read More…
ഓക്സിജന്റെ 26-ാം വാര്‍ഷികാഘോഷ നറുക്കെടുപ്പ്; ടാബ്ലെറ്റ് വാങ്ങിയ ആശയ്ക്ക് എസി സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം പവിത്രേശ്വരം തേവലപുരം വെസ്റ്റ് കിണറുവിളതെക്കേതില്‍ ഒ.വി. ആശയ്ക്ക് എസി സമ്മാനമായി ലഭിച്ചു. കഴിഞ്ഞദിവസം ആശ കൊട്ടാരക്കര ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച് ടാബ് ലെറ്റ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടത്തിയ നറുക്കെടുപ്പില്‍ എ.ബി.എംമാരായ. ബി.അനന്തു, ജോബി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എകസ്പേര്‍ട്ട് ജോണ്സണ് സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 31 Read More…
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു
രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. പുതിയ വർധനവോടെ ന്യൂഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ് Read More…
ഐക്കരതെക്കേൽ സരോജിനി രാഘവൻ നിര്യാതയായി
അടിവാരം: ഐക്കരതെക്കേൽ സരോജിനി രാഘവൻ (97) അന്തരിച്ചു. സംസ്കാരം (19) ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. കൊന്നത്തടി മണിയനാനിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: എ.ആർ. വിജയൻ, എ.ആർ. വാസു, എ.ആർ. സോമൻ, എ.ആർ. മോഹനൻ, എ.ആർ. ഷാജി, എ.ആർ. മനോജ്, ആലി സുകുമാരൻ, പരേതരായ എ.ആർ. ദാസൻ, എ.ആർ. ശശി. മരുമക്കൾ: ലളിതമ്മ വെള്ളാരംപാറയ്ക്കൽ (പെരിങ്ങുളം), ഭാനുമതി കുളത്തുങ്കൽ (പൂഞ്ഞാർ), താങ്കമണി മാറണക്കുഴിയിൽ (രാമപുരം), വിജയമ്മ ആലുങ്കൽ (ഇളങ്കാട്), ഇന്ദിര വെള്ളാരംപാറയ്ക്കൽ (പെരിങ്ങുളം), ജയ മുകളേൽ Read More…
ജൂൺ 15 മുതൽ KSRTCയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും
പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. Read More…
മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
തിടനാട് : 30/05/2026 ന് 45 ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങളെ തിടനാട് മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു കോഴികുഞ്ഞിന് 130/- രൂപയാണ് വില. ആവശ്യം ഉള്ളവർ ഓഫീസ് സമയത്ത് മൃഗാശുപത്രിയിൽ വന്നോ അല്ലങ്കിൽ 9495614327 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.











