മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ജൂലൈ 2, വ്യാഴം വൈകുന്നേരം 6.30 ന് സായാഹ്ന നമസ്കാരവും മാർത്തോമ്മാ നസ്രാണി സമുദായ യോഗവും സംഘടിപ്പിച്ചു. ഒന്നാം നൂറ്റാണ്ടിൽ മിശിഹാ മാർഗ്ഗം ഹെന്തോയിൽ( INDIA) എത്തിച്ച ക്രിസ്തു ശിഷ്യൻ മാർ തോമാ ശ്ലീഹായുടെ ഓർമ്മ വലിയ പ്രാധാന്യത്തോടെ ആണ് ഒന്നാം നൂറ്റാണ്ട് മുതൽ ആചരിച്ചു വരുന്നത്. മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ഉള്ള നസ്രാണി സമുദായം ഇന്ന് വിവിധ സഭകളിൽ Read More…
Year: 2026
കുട്ടികളിലെ ജനിതക രോഗങ്ങൾക്കുള്ള സൗജന്യ സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ്
പഠന വൈകല്യങ്ങൾ,ഓർമ്മക്കുറവ്,ശ്രദ്ധകുറവ്, ഹൈപ്പർ ആക്ടിവിറ്റി, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സൗജന സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് പാലാ, കൊച്ചിടപ്പാടി സ്നേഹാരം സ്പെഷ്യൽ സ്കൂളിൽ വച്ച് നാളെ (05/07/2026- ഞായറാഴ്ച്ച) രാവിലെ 10 മാണി മുതൽ നടത്തുന്നു. 2019 മുതൽ കേരളത്തിലെ 9 ജില്ലകളിലായി തുടർ ക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന REGEN KERALA 152 ലെ വിദഗ്ദ്ധ ഡോക്ടർമാർ ആദ്യമായി പാലായിൽ വന്ന് രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്നു. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു: 62 3512 Read More…
വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു
വെള്ളികുളം : വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സഭാ ദിനമായും വിശ്വാസ പരിശീലകദിനമായും ആചരിച്ചു. ആഘോഷമായ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോർജുകുട്ടി വയലിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. എൽസാ മരിയ സോജി കുളങ്ങര ആമുഖപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സഭാദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. Read More…
ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ചു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ Schedule H മരുന്ന് വിതരണം ഒരാൾ പിടിയിൽ
കാഞ്ഞിരപ്പള്ളി പോലീസ് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ നടപടികൾ കൊറിയർ സർവീസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുകയും സംഘത്തിൽ പെട്ട ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കൊറിയർ സർവീസ് സെൻററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ പാർസൽ വാങ്ങുന്ന സമയം പാഴ്സലും ആളിനെയും കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം ചിറക്കടവ് Read More…
പന്ത് തട്ടി ലഹരിയെ പമ്പ കടത്താം: ഫാ. ജോൺ കണ്ണന്താനം
വാകക്കാട് : പന്ത് തട്ടി ലഹരിയെ പമ്പകടത്താമെന്നും അതുവഴി ആരോഗ്യകരമായ സമൂഹം നമുക്ക് കെട്ടിപ്പടുക്കാമെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രസംഗത്തിൽ മേലുകാവ് പഞ്ചായത്ത് Read More…
ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍; മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്‌സി സൗജന്യം
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ വെളളിയാഴ്ച ആരംഭിക്കും. തിങ്കള്‍ വരെ നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ്് സെയിലില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയോടുകൂടിയ 3 ജാര്‍ മിക്‌സി സൗജന്യമായി ലഭിക്കും.ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് എല്‍ഇഡി ടിവികള്‍ക്ക് വന്‍ ഓഫറാണ് ഓക്‌സിജനില്‍ ഒരുക്കിയിരിക്കുന്നത്. ഓക്‌സിജന്‍ നല്‍കുന്ന ഓഫറിന് പുറമേ ബ്രാന്‍ഡുകളുടെ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസി 18,999 രൂപ മുതലും വാഷിംഗ് മെഷീന്‍ 5,999 രൂപ മുതലും സ്വന്തമാക്കാം. Read More…
നടക്കൽ മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
നടയ്ക്കൽ: മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ രാത്രി വീടിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് കണ്ടുകിട്ടുന്നവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ, 7012270840 ഈ നമ്പറിലോ വിവരം അറിയിക്കണം.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ തീർഥാടനകേന്ദ്രത്തിൽ ആഘോഷിക്കും. ദിവസവും രാവിലെ 5.30, 6.45, 8.30, 10, ഉച്ചയ്ക്ക് 2.30, 3.30, വൈകിട്ട് 5, 7 എന്നീ സമയങ്ങളിൽ കുർബാന. 19നു രാവിലെ 11.15നു പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. 11.30നു മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിക്കും. 21നു രാവിലെ 11.30നു കുർബാന: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 22നു രാവിലെ 11.30നു കുർബാന: മാർ ജോസഫ് കൊല്ലംപറമ്പിൽ. 24നു Read More…
പൂവത്താഴത്ത് അമ്മിണിയമ്മ നിര്യാതയായി
വിഴിക്കിത്തോട്: പരുന്തൻമല പൂവത്താഴത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (03.07.2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജശേഖരൻ (രാജി), സുജാത, ബാബുരാജ്, പരേതനായ സാബു. മരുമക്കൾ: പ്രഭാകരൻ (ചിറക്കടവ്), ജയശ്രീ (കോരുത്തോട്), ബാലകൃഷ്‌ണൻ (പനതടി, കാസർകോട്) ജ്യോതി (ചിറക്കടവ്).
ഓക്‌സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍
ഓക്‌സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ ജൂലൈ മൂന്ന് മുതല്‍ ആറ് വരെ. ഏത് മൊബൈല്‍ ഫോണ്‍ വാങ്ങിയാലും 3749 രൂപ വിലയുള്ള 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ സൗജന്യം. കൂടാതെ ലാപ്‌ടോപ്പുകള്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരവധി ഓഫറുകളും സമ്മാനങ്ങളും. ഇന്ന് തന്നെ അടുത്തുള്ള ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിക്കൂ. വമ്പന്‍ ഓഫറില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കൂ. ഫോണ്‍: 9020100100.











