മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജ് വിമൻ സെല്ലുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം ഡി. സി. എം എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
മാർ സ്ലീവാ മെഡിസിറ്റി കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം സ്പെഷ്യലിറ്റ് ഡോ. കെലീറ്റ ജോർജ് കൗമാരക്കാരായ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. കോളജ് വിമൻ സെൽ കോർഡിനേറ്റർമാരായ മിതി.കെ എം , ടിൻ്റുമോൾ കുര്യാച്ചൻ, സി.എം എസ് ഹൈസ്കൂൾ ടീച്ചർ ഇൻ ചാർജ് ലിൻ്റ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.





