മേലുകാവ് പഞ്ചായത്ത് എ ൽ. പി സ്കൂൾ ഇനി മുതൽ “ഹരിത വിദ്യാലയം

Estimated read time 1 min read

മേലുകാവ്: സംസ്ഥാന സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ കോണിപ്പാടിന് ഹരിത വിദ്യാലയം പുരസ്കാരം ലഭിച്ചു.

പഞ്ചായത്ത് എൽപിഎസ് കോണിപ്പാടിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ശ്രീകല R നിന്നും ഹെഡ്മിസ്ട്രസ് അനീസാ.എം, PTA പ്രസിഡൻ്റ് ജോമി ജോസ് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി.

ഹരിത കേരളം റിസോഴ്സ് പേഴ്സൺ ശ്രീ വിഷ്ണുപ്രസാദ് വിഷയാവതരണം നടത്തി കൃഷി ജലസംരക്ഷണം മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു സോമൻ അധ്യക്ഷനായിരുന്നു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഷൈനി ജോസ് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന സോമൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിൻസി ടോമി വാർഡ് മെമ്പർ ശ്രീ ജോസ്കുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു PTA പ്രസിഡണ്ട് ശ്രീ ജോമി ജോസ് നന്ദി അർപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours