general

ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ Read More…

kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; മഹാസെയില്‍ 22 മുതല്‍ 26 വരെ; ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ഫാന്‍ സൗജന്യം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 22 മുതല്‍ 26 വരെ ആനിവേഴ്‌സറി മഹാസെയില്‍ നടത്തും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി വിവിധ ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാന്‍ സൗജന്യം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയുടെ സമ്മാനങ്ങള്‍. കൂടാതെ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് Read More…

general

ഇടതുപക്ഷ സർക്കാർ അവസാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കുക: എസ് എഫ് ഐ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ട്ടിച്ച ഇടതുപക്ഷ സർക്കാർ അവസാന സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നൽകുന്നതായിരുന്നു പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാൻ Read More…

job

അധ്യാപക ഒഴിവ്

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 3/6/26 ബുധൻ 11മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാവുക.

pala

പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

ഡബ്ളിൻ: അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. നേരത്തെ നടന്ന അയർലാൻ്റ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു. 1926 ൽ രൂപീകൃതമായ പാർട്ടിയാണ് ഫ്യാനഫോയ്ൽ പാർട്ടി. പാർട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പ് Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പയപ്പാറിൽ വച്ച് കെ എസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന് ( 22 ) പരുക്കേറ്റു. 12 .30 യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന് ( 45 ) പരുക്കേറ്റു. ഇന്നലെ വൈകിട്ട് മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് Read More…

general

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ Read More…

kottayam

ഓക്സിജനില്‍ ബാക് ടു ക്യാമ്പസ് സെയില്‍; ലാപ്ടോപ്പ്, മൊബൈല്‍, ടാബ്ലെറ്റ്, പിസി വന്‍ വിലക്കുറവില്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബാക് ടു ക്യാമ്പസ് സെയില്‍ നടത്തും. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്, പിസി തുടങ്ങിയവ വന്‍വിലക്കുറവില്‍ സെയിലില്‍ ലഭ്യമാണ്. സ്‌കൂള്‍, കോളേജ് തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ഓഫറുകളിലും വിലക്കുറവിലും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റുകളും പിസികളും വാങ്ങാം. സ്പെഷ്യല്‍ ഇഎംഐ ഓഫറുകളും അധികവാറന്റികളും എക്സ്ചേഞ്ച് ഓഫറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം കൂടുതല്‍ ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ട്. കനോന്‍ ഇങ്ക് Read More…

general

സിൽവർലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കി

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ Read More…

general

വി​ദ്യാ​ഭ്യാ​സ, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പു​ക​ള്‍ കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്

കേ​ര​ള​ത്തി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച് അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ വി​ഭ​ജ​ന​ത്തി​ല്‍ സ​മു​ദാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തി മു​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് പൊ​തു വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ത്ത് നീ​തി പാ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​മ​യാ​ര്‍ന്ന​തും കു​ട്ടി​ക​ള്‍ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​ണ​ര്‍ത്തു​ന്ന​തു​മാ​യ പ​ഠ​ന മേ​ഖ​ല​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ആ​യ​തി​നാ​ല്‍ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന കോ​ണ്‍ഗ്ര​സ് ത​ന്നെ ഈ ​വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണം. ന്യൂ​ന​പ​ക്ഷ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​കാ​ല​ങ്ങ​ളാ​യി Read More…