തലയാഴം: തലയാഴം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിൽ നഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറാബീവി സി.എമ്മിനെ ആദരിച്ചു. വൈക്കം എം.എൽ.എ ശ്രീ കെ. ബിനിമോൻ ആദരവ് നൽകി. അഞ്ചാം വാർഡ് മെമ്പർ വിവേക് പ്ലാത്താനത്തിന്റെയും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജിന്റെയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവി സി.എമ്മിന്റേത്. സുഹറ ടീച്ചറുടെ മാതാവ് ഐഷാബീവിയാണ് ആ Read More…
Year: 2026
പാലാ റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം
പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്.വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.
മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു Read More…
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ‘നെക്സസ്’ (NEXUS) 2026-27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ഡോ. ജീവ ജോസ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന് “ബിയോണ്ട് ഇന്നൊവേഷൻ: എത്തിക്കൽ ആൻഡ് ലീഗൽ ഡൈമൻഷൻസ് ഓഫ് എ.ഐ” (Beyond Innovation: Ethical and Legal Dimensions of AI) എന്ന വിഷയത്തിൽ ഡോ. ജീവ ജോസ് സെമിനാർ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയും, അതുയർത്തുന്ന Read More…
ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നീരീക്ഷണം
കോട്ടയം : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും.അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ Read More…
പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്
പാലാ: നഗരസഭയിലെ പുതിയ ചെയര്‍പേഴ്സനെ ഇന്ന് തെരഞ്ഞെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ റിയാ ചീരാംകുഴി മത്സരിക്കും. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച നിലവിലെ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു മത്സരിക്കും. കോണ്‍ഗ്രസിലെ മൂന്ന് വിമതരുടെ പിന്തുണ ഇവര്‍ക്കുണ്ട്. യുഡിഎഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതും നാല് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഇവരെ പുറത്താക്കിയതും. കോണ്‍ഗ്രസ് വിമത ലിസിക്കുട്ടി യുഡിഎഫിനാണ് വോട്ടു ചെയ്യുന്നതെന്ന് Read More…
അപേക്ഷ ക്ഷണിച്ചു
പാലാ : പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് ഡിപ്ലോമ കോഴ്‌സിന് മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) 60% മാർക്കോടുകൂടി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അക്കാഡമിക്സ് വിഭാഗത്തിലെ +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടുക.
രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ‘കേരളം’ സ്നേഹാഞ്ജലി
രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും “കേരളം” എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ അഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആദരവ് സംഘടിപ്പിച്ചു. കോളേജ് നടുമുറ്റത്ത് 250 ഓളം വിദ്യാർത്ഥികൾ അണിനിരന്ന് “കേരളം” എന്ന വാക്ക് രൂപപ്പെടുത്തി. മലയാള ഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവും അഭിമാനവും ഐക്യബോധവും ഉയർത്തിക്കാട്ടുന്ന ഈ ദൃശ്യം ഏറെ ശ്രദ്ധേയമായി. ഡ്രോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കേരളത്തോടുള്ള വിദ്യാർത്ഥികളുടെ സ്നേഹവും Read More…
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി – സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
പൂഞ്ഞാർ : ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 4.5 കോടി രൂപ ചിലവഴിച്ചു എന്നും ഫണ്ട് പലരും മുക്കി എന്നും മറ്റുമുള്ള ബിജെപി നേതാവ് പി.സി ജോർജിന്റെ തുറന്നുപറച്ചിലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി ജോർജിനു വേണ്ടി പണം ഒഴുക്കലാണ് നിയോജകമണ്ഡലത്തിൽ നടന്നത്. ഇലക്ഷൻ തലേന്ന് അരുവിത്തുറ ബൂത്തിൽ വീടുകളിൽ കയറി വോട്ടിന് പണം നൽകിയ പിസി ജോർജിന്റെ ഏജന്റിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവെച്ച് Read More…
തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി തുടങ്ങി
തീക്കോയി: കേരള സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യുമർ ഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണി തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും മുൻ തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ. സി ജെയിംസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ,മുൻ പ്രസിഡന്റ് ബേബി മുത്തനാട്ട്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃപ ബിജു, പി മുരുകൻ ഭരണസമിതി Read More…











