erattupetta

ഈരാറ്റുപേട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ 16 മുതൽ 25 വരെ ഓണച്ചന്ത

ഈരാറ്റുപേട്ട: ഓണം പ്രമാണിച്ച് ഈ മാസം 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ഓണച്ചന്ത ത്രിവേണി സൂപ്പർമാർക്കറ്റ് ( near municipality ) ഈരാറ്റുപേട്ടയിൽ നടത്തപ്പെടുന്നു. കൂടാതെ മറ്റു പലചരക് സാധനങ്ങളും കോസ്മെറ്റിക് , സ്റ്റേഷനറി , നോട്ട്ബുക്ക് എന്നിവയും പൊതുമാർക്കാറ്റിനേക്കാൾ 20% മുതൽ 60% വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്.

ramapuram

രാമപുരം കോളേജിൽ മെറിറ്റ് ഡേ നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. പഠനമികവിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച് Read More…

kottayam

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു

കോട്ടയം : ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു. കോട്ടയം ഈസ്‌റ്റ് ജില്ല അദ്ധ്യക്ഷൻ ശ്രീ റോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന തിരംഗ സ്വാഭിമാൻ യാത്ര മുൻ കേന്ദ്ര മന്ത്രി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ദേശസ്നേഹത്തിന്‍റെ ഹൃദയത്തുടിപ്പോടെ… സ്വാഭിമാനത്തിന്‍റെ പതാകയുമേന്തി…! ത്രിവർണ്ണ സ്വാഭിമാൻ യാത്ര സംസ്ഥാന സെക്രട്ടറി ശ്രീ അശോകൻ കുളനട , ദേശീയ കൗൺസിൽ അംഗം ശ്രീ Read More…

pala

ഗാന്ധിസ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷം നാളെ

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഇന്ന് (15/08/2026) രാവിലെ 11 ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുൻ ചെയർപേഴ്സൺ ദിയ ബിനു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ ബിജു Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തരഘട്ടത്തിൽ ചികിത്സയ്ക്കുള്ള എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമ്മം നിർവ്വഹിച്ചു. അത്യാസന്ന നിലയിലുള്ള രോ​ഗികൾക്കു ജീവൻ നിലനിർത്താനും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനുമുള്ള ചികിത്സാരീതിയാണ് എക്മോ. ചില അസുഖങ്ങൾ മൂലം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം അപകടകരമായ രീതിയിൽ മോശമാകുമ്പോൾ മറ്റ് എല്ലാ അവയവങ്ങൾക്കും രക്തവും ഓക്സിജനും കിട്ടാതെ വരും. ഇത് രോഗിയുടെ വിവിധ അവയവങ്ങൾ തകരാറിലാക്കുകയും രോഗാവസ്ഥ വർധിച്ച് ഗുരുതരനിലയിൽ ആക്കുകയും ചെയ്യും. മരണത്തിനു Read More…

Accident

പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ ( 29) നിവ്യ (30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.

general

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10.30 ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് Read More…

obituary

പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് നിര്യാതയായി

തീക്കോയി: പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി പാലിയേക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ ജോസഫ്. മക്കൾ: ജോജോ, മാത്യുച്ചൻ, ആൻസി, ജെയ്സൺ. മരുമക്കൾ: ആൻസി ആനക്കല്ലുങ്കൽ (പയസ്മൗണ്ട്), ജെസി കുന്നേൽ (മംഗളഗിരി), അരുൺ (തിരുവനന്തപുരം), ആശ കൊങ്ങമല (കരുവാരക്കുണ്ട്).

pala

മായ രാഹുൽ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥി; വിമത കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പ്രഖ്യാപിച്ചു

പാലാ: പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന വിമത കൗൺസിലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗതീരുമാനം വിമത കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിനിധിയായി ടോണി തൈപ്പറമ്പിൽ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ അറിയിച്ചു. അതോടൊപ്പം യുഡിഎഫ് കൗൺസിലന്മാരുടെയും പിന്തുണയും തേടാൻ തീരുമാനിച്ചു. കഴിവും പ്രാപ്തിയുമുള്ള മായ രാഹുലിന്റെ നേതൃത്വത്തിൽ പാലാ നഗരസഭയിൽ കൂടുതൽ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും കൈവരിക്കാനാകുമെന്ന് വിമത കൗൺസിലർമാർ അഭിപ്രായപ്പെട്ടു. പാലാ Read More…

obituary

മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ്) നിര്യാതനായി

ആനിയിളപ്പ്: മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ് – 73) നിര്യാതനായി. ഭൗതികശരീരം നാളെ (14.08.2026) വെള്ളിയാഴ്ച രാവിലെ 8ന് മംഗളഗിരിയിലുള്ള തറവാട്ട് വീട്ടിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. ഭാര്യ: തീക്കോയി കുമ്മണ്ണുപ്പറമ്പിൽ രമണി തോമസ്. മക്കൾ: കനിഷ്‌ക തോമസ്, അർജുൻ തോമസ്, ഡോ. റോഷിൻ തോമസ് (അമൃത ഹോസ്പിറ്റൽ കൊച്ചി). മരുമകൻ: ആന്റണി കുറ്റിയാങ്കൽ പാലാ.