Kanjirappally News

സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0 നാളെ നാട്ടിലിറങ്ങും

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിൽ എത്തും. വണ്ടി എത്തുന്ന സ്ഥലങ്ങളും സമയവും ചുവടെ:

പൊടിമറ്റം പള്ളിപ്പടി (കോളേജ് പടി) രാവിലെ 08 മണി, പാറത്തോട് ജംക്ഷൻ (09), മുണ്ടക്കയം ബസ് സ്റ്റാൻഡ് (10), പുലിക്കുന്ന് (ഉച്ചയ്ക്ക് 12), എരുമേലി (01.45), മുക്കൂട്ടുതറ (03.15). കൂടുതൽ വിവരങ്ങൾക്ക്: 9995299165

പൂഞ്ഞാർ (08), തിടനാട് (09), ചെമ്മലമറ്റം പള്ളിപ്പടി (10), പിണ്ണാക്കനാട് (11.15), ആനക്കല്ല് (11.45), തമ്പലക്കാട് (12.30), കൂരാലി (01.45), പൊൻകുന്നം (02.15), കാഞ്ഞിരപ്പളളി (03.15). കൂടുതൽ വിവരങ്ങൾക്ക്: 9562964395

കുളപ്പുറം (08.00), കൂവപ്പള്ളി കവല (08.30), വിഴിക്കിത്തോട് (09.00), ചേനപ്പാടി (09.30), കറിക്കാട്ടൂർ (10.30), മണിമല (11), ഉള്ളായം (01), ചാമംപതാൽ (01.45), തെക്കേത്ത്കവല (02.30), മണ്ണാംപ്ലാവ് (03.00), അഞ്ചിലിപ്പ (03.30), കാഞ്ഞിരപ്പളളി (04). കൂടുതൽ വിവരങ്ങൾക്ക്: 9544892737

പാലപ്ര പള്ളി (08), വെളിച്ചിയാനി (08.45), പട്ടിമറ്റം (09.30), ഇടക്കുന്നം (10.15), പാലമ്പ്ര (10.45), പൂതക്കുഴി (11.15), കാഞ്ഞിരപ്പളളി പേട്ടക്കവല (11.45), ബസ് സ്റ്റാൻഡ് (12.15), കുരിശുങ്കൽ കവല (02), കുന്നുംഭാഗം (03), ഇരുപത്തിയാറാം മൈൽ (04). കൂടുതൽ വിവരങ്ങൾക്ക്: 9656165165

ലോക പ്രമേഹ ദിനമായ നവംബർ 14 തിങ്കളാഴ്ച്ച മേരീക്വീൻസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിലും സൗജന്യ പ്രമേഹ പരിശോധന സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.