പാലാ തെക്കേക്കരയിലെ ഓട്ടോ ഡ്രൈവറായ സജകുമാർ മോന്തക്കരയുടെ ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവിലേക്ക് സഹായം സമാഹരിക്കുന്നതിനായി ഏകദേശം പത്ത് ദിവസം മുമ്പ് രൂപീകരിച്ച ചികിത്സാ സഹായ കൂട്ടായ്മയിലൂടെ സമാഹരിക്കാൻ സാധിച്ച ₹2,25,650 (രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരത്തി ഇരുന്നൂറ്റമ്പത് രൂപ) യുടെ SBI ചെക്ക് ഇന്നേ ദിവസം സജകുമാറിന് നേരിട്ട് കൈമാറി.
അനിൽകുമാർ എം. പി പങ്കജ് ജൂവലറി, ജോർജ്ജ് തോമസ് വെള്ളരിങ്ങാട്ട് , അഡ്വ. മാത്യു ചാക്കോ മുണ്ടമറ്റം, ടോമി തറക്കുന്നേൽ, സ്മിജു രാജ്, അനിൽ M V മോന്തക്കര, പ്രശാന്ത് ശ്യാം , വിശാൽ പങ്കജ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൗൺസിലർ ബിജു പുളിക്കക്കണ്ടം ചെക്ക് കൈമാറിയത്.
സഹായിച്ച എല്ലാവർക്കും സജകുമാർ നന്ദി പറഞ്ഞു. ഈ കാരുണ്യ പ്രയത്നത്തിൽ കൈകോർത്തവർ, അതിന് നേതൃത്വം കൊടുത്തവർ എന്നിവർക്ക് കൗൺസിലർ ബിജു പുളിക്കക്കണ്ടവും നന്ദി അറിയിച്ചു.





