പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പളളിയിൽ വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പൈക സ്വദേശി ജോജി കുര്യന് ( 51 ) പരുക്കേറ്റു. 4.30 യോടെയാണ് അപകടം . ഇന്നലെ രാത്രി വണ്ടി പെരിയാർ വച്ച് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വണ്ടി പെരിയാർ സ്വദേശി വിഷ്ണുവിന് ( 25 ) പരുക്കേറ്റു.





