പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി സ്വദേശി സോമൻ.പി. ( 60)ക്ക് പരുക്കേറ്റു. ഇന്നു രാവിലെ കിസ്മത്ത് കവലയിൽ വച്ചായിരുന്നു അപകടം. വെള്ളിയാപ്പള്ളി ഭാഗത്ത് വച്ചു രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചു വെള്ളിയാപ്പള്ളി സ്വദേശി മിഥുൻ കൃഷ്ണന് ( 22) പരുക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കത്തോട്ടിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പൂഞ്ഞാർ സ്വദേശിനി ടിന്റു മാത്യുവിന്( 34)പരുക്കേറ്റു.
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കസ്തൂർബായിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര തിനാക്കുഴി ഷാജി ( ജോർജ് കുട്ടി – 56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപമായിരുന്നു അപകടം. ജോർജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി വെള്ളിമൂങ്ങ ഇടിയ്ക്കുകയായിരുന്നു. Read More…
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.