Blog poonjar

പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രീമതി. ജയശ്രീ ആർ സ്വാഗതവും പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ഷൈനി ബെന്നി മുഖ്യപ്രഭാഷണവും നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് അനുജാ വർമ്മാ, പിടിഎ പ്രസിഡന്റ്‌ രാഹുൽ ആർ ലയൺസ് ഡിസ്ട്രിക്‌ട് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി പ്ലാത്തോട്ടം,ഫെഡറൽ ബാങ്ക് പ്രോഗ്രാം കോർഡിനേറ്റർ അരുൺ പോൾ ജോസഫ്,എൻ എസ് എസ് ഈരാറ്റുപേട്ട ക്ലസ്റ്റർ കൺവീനർ സിന്ധു ജി നായർ പ്രോഗ്രാം ഓഫീസർമാരായ അശ്വതി ബി , വെങ്കിടേഷ് വർമ്മ സ്കൗട്ട് മാസ്റ്റർ അനൂപ് കുമാർ , ഗൈഡ് റേഞ്ചർ ലീഡർ ഗീതു ശ്രീകാന്ത് , എന്നിവർ ആശംസകൾ അർപ്പിച്ചു.

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *