pala

പാലാ ജൂബിലി തിരുനാൾ ഡിസംബർ ഒന്നിന് കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം.

ഡിസംബർ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസഫ് മലേപ്പറമ്പിൽ നിർവ്വഹിക്കും (പ്രസിഡൻ്റ്, ജൂബിലി ആ ഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാനയും ലദീഞ്ഞും കൂടാതെ വൈകുന്നേരം 5.30ന് ജപമാലയും ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷം ഡിസംബർ ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ തിരുക്കർമ്മങ്ങൾക്കു ശേഷം കലാസന്ധ്യ നടത്തുകയാണ്. ഡിസംബർ ഒന്നിന് 7 മണിക്ക് അമലോത്ഭവ മാതാ ജൂബിലി നഗറിൽ ജൂബിലി സാംസ്‌കാരിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കപ്പെടും.

ഒന്നാം തിയതി 7. 30 ന് വോയിസ് ഓഫ് കൊച്ചിന്റെ ഗാനമേള. രണ്ടാം തിയതി കമൽ പ്രശാന്ത് മ്യൂസിക് ബാൻഡ്. മൂന്നാം തിയതി കാഞ്ഞരപ്പള്ളി അമലാ കമ്മ്യൂണിക്കേഷൻസിന്റെ പുതിയ സുപ്പർഹിറ്റ് നാടകം മറിയം. നാലാം തിയതി കൊച്ചിൻ ഹാർമണിയുടെ മ്യൂസിക്കൽ ഷോ. ആറാം തിയതി ജനങ്ങളെ ആവേശം കൊള്ളിക്കുന്ന കുന്തലക്കാടൻസ് ഫ്യൂഷൻ.

ഡിസംബർ ഏഴിന് രാവിലെ 7. 30ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. എട്ടിന് പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനികളുടെ മരിയൻറാലി. വൈകുന്നേരം ആറിന് കത്തീഡ്രൽ പള്ളിയിൽ നിന്നും ളാലം പുത്തൻ പള്ളിയിൽ നിന്നും കൊട്ടാരമറ്റം സാന്തോംകോംപ്ലക്സിലേക്ക് പ്രദക്ഷിണം. രാത്രി 8.15ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ 6. 30 ന് പരിശുദ്ധ കുർബാന. 9 മണിക്ക് പ്രസുദേന്തി സമർപ്പണം. രാവിലെ 10ന് പരിശുദ്ധ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട്, സഹ കാർമ്മികരായി പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി പള്ളികളുടെ വികാരിമാർ. ഉച്ചക്ക് 12 ന് പാലാ ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ് മത്സരം. വൈകുന്നേരം അഞ്ചിന് പട്ടണ പ്രദക്ഷിണം ആരംഭിച്ച് രാത്രി എട്ടിന് പ്രധാനവീഥിയിലൂടെ അമലോത്ഭവ കുരിശുപള്ളിയിലേയ്ക്ക് എത്തും.

കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ, കുരിശുപള്ളി ഇൻ ചാർജ് ഫാ. ജോർജ് തറപ്പേൽ, ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.ജോബി കുന്നക്കാട്ട്, ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ.പോൾ കുന്നുംപുറത്ത്, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ, കൈക്കാരനാരായ വി.റ്റി ജോസഫ് താന്നിയത്ത്, ബിജു കൂട്ടിയാനിയിൽ, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.

പ്രധാന തിരുനാൾ ദിവസമായ എട്ടിന് ഉച്ചക്ക് 12 മുതൽ മുന്ന് വരെ ജൂബിലി ആഘോഷകമ്മിറ്റി സംഘടിപ്പിക്കുന്ന പാലാ ജൂബിലി ഘോഷയാത്ര ഉണ്ടായിരിക്കും. സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും. ഇതോട് അനുബന്ധിച്ചു ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ്മത്സരം എന്നിവയുണ്ടാകും. വാദ്യമേളങ്ങൾ, കലാസാംസ്ക്കാരിക ദൃശ്യരൂപങ്ങൾ എന്നിവ അണിനിരക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയപള്ളി ഓഫീസിൽ പേര് രജിസ്ട്രർ ചെയ്യണം.
എട്ടാം തീയതി വൈകിട്ട് പ്രദക്ഷിണ സമാപനത്തിന് ശേഷം ടാബ്ളോ മത്സരത്തിൻ്റെയും, ടൂ വീലർ ഫാൻസി ഡ്രസ് മത്സരത്തിൻ്റെയും സമ്മാനദാനം ഫാ. ജോസഫ് മലേപ്പറമ്പിൽ നടത്തുന്നതാണ്. ഒൻപതാം തീയതി രാവിലെ 5. 30ന് മരിച്ചവർക്ക് വേണ്ടിയുള്ള പരിശുദ്ധ കുർബാനയും പ്രാർത്ഥനകളും നടത്തപ്പെടും 11 ന് മാതാവിൻ്റെ തിരുസ്വരൂപം പള്ളിയിൽ തിരികെ പ്രതിഷ്ഠിക്കുന്നതടെ ജൂബിലി തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *