കേരള യൂത്ത്ഫ്രണ്ട് (ബി) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു

Estimated read time 1 min read

എരുമേലി:കേരള യൂത്ത്ഫ്രണ്ട് (ബി)പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷൻ എരുമേലി KTDC പിൽഗ്രിൻ സെൻ്ററിൽ വച്ച് യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ്റ അദ്ധ്യക്ഷതയിൽ നടന്നു ,പാർട്ടി ജില്ലാ പ്രസിഡൻ്റ് ,സാജൻ ആലക്കുളം കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചു.

KTUC ( B)ജില്ലാ പ്രസിഡൻ്റ് മനോജ് മാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു ജോസ് , നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാനി തെള്ളിയിൽ ,ഷിബു KG, വാഴൂർ മണ്ഡലം പ്രസിഡൻ്റ് ബിനോയി യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രഫസർ സാം രാജൻ ,ജില്ലാ ജനറൽ സെക്രട്ടറി നെസീം പറമ്പിൽ , ഹാരിസ്(റെ നി)തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇരുപത് പേർ പുതിയതായി കേരള യൂത്ത്ഫ്രണ്ട് (ബി) അംഗത്വം സ്വീകരിച്ചു. കേരള യൂത്ത്ഫ്രണ്ട് (ബി) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി മുഹമ്മദ്കനി കെ.എൻ,ജനറൽ സെക്രട്ടറിയായി ബോണി എം ജോർജ്,ട്രഷറായി ഹമീദ് പറക്കവെട്ടി,സെക്രട്ടറിയായി അലക്സ് കണ്ണിമല എന്നിവരെ തിരഞ്ഞെടുത്തു.

More From Author

+ There are no comments

Add yours