`എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു . മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്.
തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
യോഗത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗവും ജമാഅത്ത് പ്രസിഡണ്ടുമായ നാസർ പനച്ചി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ബിനോ ജോൺ ചാലക്കുഴി, സുശീൽ കുമാർ, ജോസ് പഴയതോട്ടം,
സലീം വാഴമറ്റം, അഡ്വ. ജോബി നെല്ലോലപ്പൊയ്ക ഉണ്ണിരാജ് , അജ്മൽ മലയിൽ, ഫൈസൽ മാവുങ്കൽ പുരയിടം, അനസ് പ്ലാമൂട്ടിൽ, തങ്കച്ചൻ കാരക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡന്റ് തോമസ് കുര്യൻ , വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഹരികുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസൂകുട്ടി കെ. എം, എരുമേലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഇ.ടി ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തീർത്ഥാടന കാലം അവസാനിക്കും വരെ സ്പെഷ്യൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുമെന്നും എംഎൽഎ അറിയിച്ചു.