പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി.
രൂപത തല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് നിർവ്വഹിച്ചു. അരുവിത്തുറ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് ഡോൺ ജോസഫ് സോണി, സെൻജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.