general

സ്വീപിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു

ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ ജലത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് തീം സോംങ് അവതരിപ്പിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

പുഞ്ച സ്‌പെഷ്യൽ ഓഫീസറും സ്വീപ് നോഡൽ ഓഫീസറുമായ എം. അമൽ മഹേശ്വർ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പു ലിറ്ററസി ക്ലബ് കോഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ചങ്ങനാശ്ശേരി തഹസിൽദാർ ടി.ഐ. വിജയസേനൻ, ചങ്ങനാശ്ശേരി മുനിസിപ്പൽ സെക്രട്ടറി എൽ.എസ്. സജി, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ടി.പി. അജിമോൻ, സ്വീപ് താലൂക്ക് നോഡൽ ഓഫീസർ സി.മനോജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *