kottayam

തുറന്ന ഓട്ടോയിൽ പര്യടനം നടത്തി അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : നാടും നഗരവും ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാർഥിയുടെ തുറന്ന ഓട്ടോയിൽ
റോഡ് ഷോ. നൂറുകണക്കിന് ഓട്ടോ റിക്ഷകളുടെ അകമ്പടിയോടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ സ്ഥാനാർഥി
അഡ്വ.കെ ഫ്രാൻസിസ് ജോർജ് തുറന്ന ഓട്ടോയിൽ നഗരമിളക്കി പര്യടനം നടത്തി.

യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി
ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ടോണി തോമസ്, നന്ത്യോട് ബഷീർ , ജെ ജെ പാലയ്ക്കലോടി, എ.കെ ജോസഫ് എന്നിവർ പങ്കെടുത്തു.

പര്യടനം കടന്നുപോയ വഴിത്താരകളിലെങ്ങും നമ്മുടെ ഓട്ടോ നമ്മുടെ ചിഹ്നം എന്ന ആർപ്പുവിളി ഉയർന്നു. യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം സാധാരണക്കാരെന്റെ
ചിഹ്നം എന്ന നിലയിൽ ഇതിനോടകം തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

തുറന്ന ഓട്ടോയിൽ പര്യടനം നടത്തിയ സ്ഥാനാർഥിയെ വിവിധയിടങ്ങളിൽ , ടോമി പുളി മാന്തുണ്ടം, ബിനു ചെങ്ങളം,
സാബു മാത്യു,,ജോൺ ജോസഫ് , ബിജു കൂമ്പിക്കൻ,ജയിംസ് പ്ലാക്കിത്തൊട്ടി , ജയിംസ് പൂവംനിൽക്കുന്നതിൽ,
സിബി ചിറയിൽ, അഡ്വ. മൈക്കിൾ ജയിംസ്, ബേബി ജോൺ , ടോമി നരിക്കുഴി, അനീഷ് കൊക്കര എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *