Accident

ഇടമറുകിൽ ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു

ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് (37) മരിച്ചത്. വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : ഷീല. മക്കൾ: അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ.

അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *