പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ഗവ.ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു മുണ്ടക്കയം ചോറ്റി സ്വദേശികളായ ബിബിൻ ( 48) അനിഘ (16) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. കരികുളത്ത് വച്ച് ബൈക്കുകൾ കൂട്ടയിടിച്ചു റാന്നി സ്വദേശി ബെൽജിൻ വർഗീസിനു ( 22) പരുക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. ചെമ്മലമറ്റത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു തിടനാട് സ്വദേശി സെബാസ്റ്റ്യൻ ജോസഫിന് Read More…
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുപ്പതി സ്വദേശികൾ നൂറിൽ ആരിഫിൻ (21) ഷെയ്ക്ക് അഹമ്മദ് ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 4.30 യോടെ വാഗമൺ ഭാഗത്ത് വച്ചാണ് അപകടം. തിരുപ്പതിയിൽ നിന്ന് വാഗമണ്ണിന് വിനോദ സഞ്ചാരത്തിന് വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.