പാലാ: വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂളിൽ വച്ച് നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവം ഇൻസ്പെര നെറ്റ്സ് 2024 നോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂൾ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ചീഫ് എഡിറ്റർ ബെന്നി ജോസഫിൽ നിന്നും കോപ്പി ഏറ്റുവാങ്ങി ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്, പ്രോഗ്രാം കോഡിനേറ്റർ രാജേഷ് മാത്യു എന്നിവർ സംയുക്തമായി നടത്തി.
ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനസമ്മേളനം സമാപനസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോടൊപ്പം വിവിധ മേളകളിലെ കുട്ടികളുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1932-33 കാലഘട്ടത്തിൽ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപനത്തെക്കുറിച്ചുള്ള ലഘു വിവരണവും സ്മരണികയിൽ ഉണ്ട്.
സ്മരണികയുടെ പ്രവർത്തനങ്ങൾക്ക് ബെന്നി ജോസഫ്, രാജേഷ് മാത്യു, ജോസഫ് കെ വി, മനു ജെയിംസ്, ജോർജ് സി തോമസ്, മനു കെ ജോസ്, ജൂലിയ അഗസ്റ്റിൻ, അനു അലക്സ്, സി. പ്രീത എന്നിവർ നേതൃത്വം നൽകി.