kanjirappalli

ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി :ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ചിറക്കടവ് പഞ്ചായത്തുസെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും , പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതും, സാധനങ്ങൾ ഹോട്ടൽ ഉടമയുടെ സാനിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തത്. ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രെട്ടറി ചിത്ര എസ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ക്ലർക്ക് മനു Read More…

general

നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു

നീലൂർ : നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളെയാണ് നവീന ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനറ്റ തോമസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കായികാധ്യാപകൻ ശ്രീ. ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യമായ ജനാധിപത്യാവബോധം കുട്ടികളിൽ നിർമ്മിച്ചെടുക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നെബിൻ മജു സ്കൂൾ ലീഡറായും ആഞ്ചല മരിയറ്റ് ജോസ് ഡെപ്യൂട്ടി Read More…

general

കോട്ടയം ജില്ലയിലെ ഏക ജിയോലാബ് ഉദ്ഘാടനം ചെയ്തു

മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്‍മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക്‌ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.

obituary

കയ്യാലാത്ത് ജോർജ് മാത്യു നിര്യാതനായി

കടുവാമുഴി: കയ്യാലാത്ത് ജോർജ് മാത്യു (ജോജോ, 73) നിര്യാതനായി. ഭാര്യ: ലിജി മാത്യു. മൃതസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (27-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

mundakkayam

സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി: മന്ത്രി വി.ശിവൻകുട്ടി

മുണ്ടക്കയം : സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന വകുപ്പിൽനിന്നു ലഭിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെയും സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊഴിഞ്ഞു പോക്കു തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക Read More…

aruvithura

സഹ അദ്ധ്യയനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ പീയർ ടീച്ചിങ്ങ് പരിശീലനം

അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്,കോമേഴ്സ്സ് വിഭാഗം മേധാവി Read More…

Accident

ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് അപകടം

പാലാ: ബൈക്കിൽ അജ്ഞാത വാഹനമിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ക്രിസ്റ്റോ ജോസഫിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ എറ്റുമാനൂർ – പാലാ റൂട്ടിൽ ചേർപ്പുങ്കൽ തടിമിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.

mundakkayam

ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും

മുണ്ടക്കയം: പറത്താനം സിവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിൻറെ പിടിഎ പൊതുയോഗവും, പുതിയതായി സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടന കർമ്മവും നടന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് കൊച്ചുമുറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് സൂപ്രണ്ട് ജോബി ആലക്കാപറമ്പിൽ, മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധി പ്രവീൺ ജി നായർ, പിറ്റിഎ പ്രസിഡൻ്റ് അനു ഡോമി എന്നിവർ സംസാരിച്ചു.

general

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടേയും ഉത്ഘാടനം നടത്തപ്പെട്ടു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318Bയിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വ്യക്തിത്വത്ത വികസന ക്ലാസും, ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനവും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ് മുഖ്യപ്രഭാക്ഷണവും, ക്ലബ് പ്രസിഡന്റ് ലയൺ നിക്സൺ കെ അറക്കൽ വിഷയാവതരണവും നടത്തി. ദീപിക അസിസ്റ്റന്റ് മാനേജർ Read More…