പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്. ഇത് മൂന്നാം തവണയാണ് സ്കൂൾ മികച്ച ഹൈസ്കുളിനുള്ള പൂരസ്കാരം നേടുന്നത്. കെ.സി.എസൽ പാലാ രൂപതയിലെ മികച്ച യൂപി സ്കൂളിനുള്ള പുരസ്കാരവും കെ.സി.എസൽ മികച്ച ആനിമേറ്റർക്കുള്ള യുപി വിഭാഗം പുരസ്കാരം ലിറ്റിൽ ഫ്ളവറിലെ സിസ്റ്റർ ലിസിയമ്മ പിസിക്കും ലഭിച്ചു. ശനിയാഴ്ച പാലാ കത്തിഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ സമ്മാനിക്കും.
Author: editor
അൽഫോൻസ കോളേജിൽ, കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, M. G. University Chemistry UG Expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജുകളിൽ നിന്നും നാൽപതോളം അധ്യാപകർ പങ്കെടുത്ത വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിച്ചു. കോളേജ് പ്രിൻസിപ്പൽ prof. Dr. Read More…
43 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും
പാലാ: സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായിരിക്കുന്ന 43 മത് ബൈബിൾ കൺവൻഷന് നാളെ വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ അരുണാപുരം ഇടവക വികാരി വെരി. റവ. ഫാ.ഏബ്രഹാം കുപ്പപുഴക്കലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം Read More…
പോറ്റിയെ കേറ്റിയെ ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് കോൺഗ്രസ് പിന്തുണ; ഫോണിൽ വിളിച്ച് പിന്തുണയറിയിച്ച് കെ.സി വേണുഗോപാൽ എം പി
പാരഡി ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് കോൺഗ്രസിൻെറ പിന്തുണ. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് കെ.സി വേണുഗോപാൽ. കുഞ്ഞബ്ദുളളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. കേരളം ഏറ്റുപാടുന്ന പാട്ടെഴുതിയിതിന് അഭിനന്ദനവും അറിയിച്ചു. ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി പി കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി പി കുഞ്ഞബ്ദുള്ള ട്വന്റി ഫോറിനോട് പറഞ്ഞു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി Read More…
അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടത് ആഗോള സമൂഹത്തിന്റെ കടമ: ഡോ. ലിറാർ പുളിക്കലകത്ത്
അരുവിത്തുറ: ആഭ്യന്തര യുദ്ധങ്ങളും, കലാപങ്ങളും, പ്രകൃതിക്ഷോഭങ്ങളും കാരണം ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് പലായനത്തിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യം ആണ് ഉള്ളതെന്നും, അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ആഗോള സമൂഹത്തിന് കടമ ഉണ്ടെന്നും എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യാപകനും, സാമൂഹിക നിരീക്ഷകനുമായ ഡോ. ലിറാർ പുളിക്കലകത്ത് അന്താരാഷ്ട്ര അഭയാർത്ഥി ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ആദ്ദേഹം പലായനത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്തത്. Read More…
സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 20ന് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ 20ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് നടത്തും. ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് പങ്കെടുക്കാം. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700, 9446116517.
പാലാ രൂപത ബൈബിൾ കൺവെൻഷൻ; വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ
പാലാ: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന 43-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡി.വൈ എസ്.പി. സദൻ കെ., സർക്കിൾ ഇൻസ്പെക്ടർ കുര്യാക്കോസ് പി. ജെ, എസ്.ഐ. ദിലീപ് കുമാർ, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി., ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു എണ്ണക്കാപ്പള്ളിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ, Read More…
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി “ചിന്നുമോൾ”
ഭരണങ്ങാനം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരൊരുമിക്കുന്ന, ഹ്രസ്വചിത്രം – ‘ചിന്നുമോൾ’, പാലാ രൂപതാ വികാരി ജനറാൾ, റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് പൊതുസമൂഹത്തിന് സമർപ്പിച്ചു. ആനുകാലികപ്രസക്തമായൊരു വിഷയം ഏതു പ്രായക്കാർക്കുമിഷ്ടപ്പെടുന്ന രീതിയിൽ കുട്ടിപ്പാട്ട്, മികവാർന്ന അഭിനയമുഹൂർത്തങ്ങൾ,ഹൃദ്യമായ പശ്ചാത്തല സംഗീതം എന്നിവയോടെ ചേർത്തിണക്കിയ ടീം എസ്. എൽ.റ്റിയുടെ ഈ വേറിട്ട ഉദ്യമത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു. ലഹരി ഒരു വ്യക്തിയുടെ ജീവിതത്തിലും Read More…
പാലാ അൽഫോൻസ കോളേജിൽ ഏകദിന ശില്പശാല
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി യുജി expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തുന്നു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജകളിൽ നിന്നും അധ്യാപകർ പങ്കെടുക്കുന്ന വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിക്കും.
കെ.എ. മാഹിൻ മുസ്‍ലിം ലീഗ് ഈരാറ്റുപേട്ട നഗരസഭാ ജനറൽ സെക്രട്ടറി
ഈരാറ്റുപേട്ട: നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു.പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിമിൻ്റെ അധ്യക്ഷതയിൽ ലീഗ് ഹൗസിൽ കൂടിയ മുസ് ലിം ലീഗ് നഗരസഭാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മാഹിനെ തിരഞ്ഞെടുത്തത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.










