General News

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും. നവംബർ 25 – വെള്ളി മുതൽ 27ഞായർ വരെയാണ് തിരുനാൾ ആഘോഷം വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് കൊടിയേറ്റ് ഫാദർ സഖറിയാസ് ആട്ടപ്പാട്ട് തുടർന്ന് 7.10 ന് വി.കുർബ്ബാന.

ശനിയാഴ്ച രാവിലെ 6 മണിക്ക് ആഘോഷമായ പാട്ടു കുർബ്ബാന ( കപ്പേളയിൽ ) റവ.ഡോ.സെബാസ്റ്റ്യൻ തയ്യിൽ. ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെണ്ടമേളം. തുടർന്ന് ബാന്റ് മേളം 4 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ, ലദിഞ്ഞ്. 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന സന്ദേശം ഫാർ ജോസഫ് വഞ്ചിപ്പുരയ്ക്കൽ. വൈകുന്നേരം 6 മണിക്ക് തിരുനാൾ പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി കുർബ്ബാന, 8.30 ന് ചെണ്ടമേളം, 10 മണിക്ക് വിശുദ്ധ കുർബ്ബാന. ഉച്ച കഴിഞ്ഞ് 3.30 ന് ബാന്റ്മേളം, വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന. സന്ദേശം നൽകുന്നത് ഫാദർ ജോർജ് പാറേക്കുന്നേൽ. തുടർന്ന് പ്രദക്ഷിണം. ശനിയാഴ്ച വൈകിട്ട് 4.15 മുതൽ കഴുന്ന്എടുക്കാൻ സൗകര്യമുണ്ട്.

Leave a Reply

Your email address will not be published.