വള്ളിച്ചിറ: അർത്തനാക്കുന്നേൽ ജോസഫ് മാത്യു (ഷാജു -62)അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/ 1/2025) 3.00ന് വീട്ടിൽ ആരംഭിച്ച് പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ: ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).
തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).
പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴ പരേതനായ പ്രഭാകരൻ്റെ മകൻ ബാബു കെ.പി (49) നിര്യാതനായി. സാസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗം സഹോദരങ്ങൾ: മിനി , പരേതരായ പ്രകാശ്, പ്രശാന്ത്.